ബിനീഷ് കോടിയേരിക്ക് ജാമ്യം

നാളെ ഒരുവര്‍ഷം തികയാനിരിക്കെയാണ്​ വ്യാഴാഴ്ച കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്

0

മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ മകന്‍ ബിനീഷ്​ ബിനീഷ് കോടിയേരിക്ക് ജാമ്യം. 2020 ഒക്​ടോബര്‍ 29നായിരുന്നു​ ബിനീഷിന്‍റെ​ അറസ്റ്റ്​. നാളെ ഒരുവര്‍ഷം തികയാനിരിക്കെയാണ്​ വ്യാഴാഴ്ച കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്​.

കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്‍റെ അഭിഭാഷകരുടെ വാദം. ഇഡി കുറ്റപത്രത്തില്‍ നാലാം പ്രതിയാണ് ബിനീഷ്.

You might also like

-