ബിനീഷ് കോടിയേരി പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങും കർശന ഉപാധികളോടെ ജാമ്യം
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണു ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും.സഹോദരൻ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം
ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.ചെയ്യാത്തത് ചെയ്തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വര്‍ഷം ബിനീഷിന്‍റെ വാദം.മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്‍റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടല്‍ എന്ന നിലപാടിലായിരുന്നു ബിനീഷ്. എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങള്‍ക്കിടെയാണ് ജാമ്യം.
ഒരു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും ബിനീഷിനെതിരെ അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഇഡി നീക്കം. ഡ്രൈവര്‍ അനിക്കൂട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവര്‍ പലതവണ വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.മയക്കുമരുന്ന് കേസില്‍ പരപ്പന അഗ്രഹാര ജയിലിലുള്ള മുഹമ്മദിന് പണം എത്തിച്ചിരുന്നത് ഇരുവരുമാണെന്നാണ് ഇഡി കുറ്റപത്രം. അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്താല്‍ ലഹരിയിടപാടിലെ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് ഇഡി. അക്കൗണ്ടിലെത്തിയ മൂന്നേമുക്കാല്‍ കോടിയുടെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ബിനീഷിന് എതിരായ എന്‍സിബി അന്വേഷണം നടക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നാണ് കോടതി ഉപാധി. വീണ്ടും ചോദ്യം ചെയ്യലിനും നാടകീയ നീക്കങ്ങള്‍ക്കും മുതിരാന്‍ മടിക്കില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന