ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് വധ ഭീക്ഷണി ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു.
അഭിഭാഷക ഇന്ദ്രാണി ജയ്സിംങ് മുഖേന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ജസ്റ്റിസ് എല്‍ എന്‍ റാവു,എസ്എന്‍ കൗള്‍ എന്നിവര്‍ മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ നാളെ പരിഗണിക്കും.
ഡൽഹി :ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ജീവനു ഭീഷണിയുണ്ടെന്നും 24 മണിക്കൂര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു.കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ അഭിഭാഷക ഇന്ദ്രാണി ജയ്സിംങ് മുഖേന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ജസ്റ്റിസ് എല്‍ എന്‍ റാവു,എസ്എന്‍ കൗള്‍ എന്നിവര്‍ മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ നാളെ പരിഗണിക്കും.
ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം നടന്ന സംഭവങ്ങളെല്ലാം ഇരുവരും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ സ്വതന്ത്രമായി ജീവിക്കാനും യാത്ര ചെയ്യാനുമുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. സുരക്ഷയില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് ഇവര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്തിയത് ഭരണഘടനാപരമായ അവകാശം ഉള്ളതിനാലാണ്. ആ അവകാശം നിഷേധിക്കുന്ന സാഹചര്യമാണ് സംജാതമായത്. കോടതി ഇടപെട്ട് യുക്തമായ നടപടി സ്വീകരിക്കണമെന്നും അപേക്ഷയില്‍ വിവരിക്കുന്നു.ശബരിമല ദര്‍ശനം കഴിഞ്ഞ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തെ വീട്ടില്‍ ചൊവ്വാഴ്ച മടങ്ങിയെത്തിയ കനഗദുര്ഗയെ ഭര്‍തൃമാതാവ് പട്ടിക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ കനകദുര്‍ഗയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കനകദുര്‍ഗ മര്‍ദിച്ചെന്ന ഭര്‍തൃമാതാവ് പാറക്കോട്ട് സുമതിയമ്മയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.