നടിയെ അക്രമിച്ചെന്ന കേസ്സ്: ബിന്ദു” സത്യം ” പറഞ്ഞു പ്രോസിക്യുഷൻ പറഞ്ഞു” കൂറുമാറിയെന്ന്” ?വാദിയും പ്രതിയും ഒരാൾ ദീലീപിന്റെ ഹർജി തള്ളി

പോലീസ് എഴുതി നൽകിയ മൊഴി ഇവർ നിഷേധിച്ചതോടെ പ്രോസിക്യുഷൻ ബിന്ദു പണിക്കർ കൂറുമാറിയതായി പ്രഘ്യാപിച്ചു

0

കൊച്ചി : നടിയെ അക്രമിക്കിച്ചെന്ന കേസിൽ പോലീസ് എഴുതി കോടതിയിൽ നൽകിയ മൊഴി തന്റേതല്ലന്ന് ബിന്ദുപണിക്കർ കോടതിയിൽ പറഞ്ഞതായി റിപ്പോർട്ട് . നടി അക്രമിക്കപെട്ടന്ന കേസിൽ ഇന്ന് വിചാരണകോടതിയിലാണ് തന്റേതെന്ന് പറഞ്ഞു പോലീസ് എഴുതി നൽകിയ മൊഴി ബിന്ദു പണിക്കർ നിക്ഷേധിച്ചത്. പോലീസ് എഴുതി നൽകിയ മൊഴി ഇവർ നിഷേധിച്ചതോടെ പ്രോസിക്യുഷൻ ബിന്ദു പണിക്കർ കൂറുമാറിയതായി പ്രഘ്യാപിച്ചു .
കേസിൽ ഇന്ന് ബിന്ദു പണിക്കാരെയും കുഞ്ചാക്കോ ബോബനെയുമാണ് വിസ്തരിച്ചത് . നടിയെ അക്രമിച്ചെന്ന കേസിൽ ദീലീപ് അടക്കം 136 സാക്ഷികളാണുള്ളത് .അവരുടേതായി പോലീസ് സിആർ പി സി ,161 ,162 അനുസരിച്ചു എഴുതി കോടതിയിൽ നൽകിയ മൊഴി സാക്ഷികൾ . വിസ്തരവേളയിൽ ,പോലീസിന്റെ കണ്ടെത്തലുകൾ നിക്ഷേധിക്കുകയാണ് . ഇങ്ങനെ തങ്ങൾ പറയാത്ത മൊഴി കോടതിയിൽ നിക്ഷേധിക്കുന്നവരെ പ്രോസിക്യുഷൻ “കൂറുമാറിയതായി” പ്രഖ്യപിച്ച്‌ പ്രതിഭാഗം ചേർത്ത്
വിസ്താരം നടത്തി തടിതപ്പുന്നു കഴിഞ്ഞദിവസം പോലീസ് എഴുതി സമർപ്പിച്ച മൊഴി നിക്ഷേധിച്ച ‘അമ്മ ജനറൽ സെകട്ടറി ഇടവേള ബാബുവിനെയും പ്രോസിക്യുഷൻ കൂറുമാറിയതായിപ്രഖ്യപിച്ച്‌ ക്രോസ്സ് വിസ്താരം നടത്തിയിരുന്നു

അതേസമയം ഒരുകേസിൽ വാദിയും പ്രതിയുമായി തന്നെ ഉൾപെടുത്തിയതിനെതിരെ നടന്‍ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ വിചാരണയും നടിയെ ആക്രമിച്ച ഗൂഢാലോചന കേസിലെ വിചാരണയും വെവ്വേറെ നടത്തണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം

പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ ജയിലില്‍ ഗൂഢാലോചന നടത്തി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്നതാണ് ദിലീപിന്‍റെ പരാതി. ഈ കേസിന്‍റയും നടിയെ ആക്രമിച്ച കേസിന്‍റെയും വിചാരണ വേറെ വേറെ നടത്തണമെന്നാണ് ദിലീപിന്‍റെ ആവശ്യം. ഒരു കേസില്‍ താന്‍ വാദിയും അടുത്ത കേസില്‍ പ്രതിയുമാണെന്ന് ദിലീപ് വാദിക്കുന്നു. എന്നാല്‍ കുറ്റപത്രം തള്ളാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

You might also like

-