പശ്ചിമ ബംഗാളിൽ ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി, അഞ്ച് പേർ മരിച്ചു നിരവധിപേർക്ക് പരിക്ക്

മുന്ന് പേര് മരിച്ചതായാണ് വിവരം സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റ പന്ത്രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി

0

കൊൽക്കത്ത | ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ അപകടം ഉണ്ടായത്. പട്നയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നാല് ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം.അപകടത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നാളെ രാവിലെ അപകടസ്ഥലത്തെത്തും.
പശ്ചിമ ബംഗാൾ സർക്കാർ നൽകുന്ന വിവരങ്ങൾ പ്രകാരം പരിക്കേറ്റ 50 പേരെ രക്ഷപ്പെടുത്തി. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പരിക്കേറ്റവരിൽ 24 പേരെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിലേക്കും 16 പേരെ മൊയ്നാഗുരി സർക്കാർ ആശുപത്രിയിലുമാണ് . ഗുരുതരാവസ്ഥയിലുള്ള യാത്രക്കാരെ സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ന്യൂ ഫ്രോണ്ടിയർ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ദൊമോഹനിക്കും ന്യൂ മൈനാഗോരിക്കും ഇടയിലാണ് അപകടം നടന്നത്. ന്യൂ ദൊമോഹനി സ്റ്റേഷനിൽ നിന്ന് വൈകീട്ട് 4.53 ന് പുറപ്പെട്ട ട്രെയിൻ അധികം വൈകാതെ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്രമോദി പറഞ്ഞു.

You might also like

-