ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം വയനാട്ടിൽ പടുകൂറ്റൻ വിദ്യാർത്ഥി റാലി
സ്വകാര്യ ബസുകളിലും ലോറികളിലും ആയി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തോളം വിദ്യാർത്ഥികളെത്തി.
സുൽത്താൻബത്തേരി :ബന്ദിപ്പൂർ ദേശീയ ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരെ വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി കൂറ്റൻ വിദ്യാർത്ഥി റാലി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി പതിനായിരത്തിലധികം കുട്ടികളാണ് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിയത്.
സുൽത്താൻ ബത്തേരിയിലെ സ്വതന്ത്ര മൈതാനിയിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കായിരുന്നു. സ്വകാര്യ ബസുകളിലും ലോറികളിലും ആയി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തോളം വിദ്യാർത്ഥികളെത്തി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരം ആയി ഹൈവേ സമരം മാറുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നിരാഹാരമിരിക്കുന്ന അഞ്ച് യുവജന സംഘടനാ നേതാക്കൾക്ക് പുതുതലമുറയുടെ പിന്തുണയർപ്പിച്ച വിദ്യാർത്ഥികൾ വരും ദിവസങ്ങളിലേക്കായി കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുകയാണ് .വിദ്യാർഥികൾക്ക് പുറമേ വിവിധ തുറകളിൽ നിന്നുള്ള ബഹുജനങ്ങൾ ഇന്നും സമരപ്പന്തലിലെത്തി. അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള ഗ്രാമീണരും പിന്തുണയുമായി സമരപ്പന്തലിലെത്തി.