വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി യുവതി അടക്കം പത്തുപേർ പിടിയിൽ

മയക്കുമരുന്ന് കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച റിസോർട്ട് ഉടമ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു ഷൈജു .വിഷ്ണു,നാദിർഷാ,സലിം, സൽമാൻ, ഷാദ്,കൃഷ്ണ പ്രിയ, ആഷിഖ്,സൽമാൻ, സന്ദേശ് 10 പേരെയാണ് അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

0

തിരുവനന്തപുരം | വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു യുവതി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‌റെ അടിസ്ഥാനത്തിലായിരുന്നു വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടില്‍ മിന്നല്‍ പരിശോധനനടത്തിയത് . കാപ്പില്‍, ഇടവ, പരവൂര്‍, വര്‍ക്കല എന്നീ വിനോദ സഞ്ചാര സ്ഥലങ്ങളില്‍, ജംഗിൾ ക്ലിഫ് റിസോറ്റുമായി ബന്ധപ്പെട്ടും യുവാക്കളെ കേന്ദ്രീകരിച്ച് വലിയ തോതില്‍ ലഹരി ഇടപാട് നടന്നിരുന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ V ഗോപിനാഥ് ഐപിഎസ് സിന്റെ നിർദേശാനുസരണം
പോലീസ് സംഘം വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 7.3 കിലോയോളം കഞ്ചാവ് 0.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്

ഇന്നലെ ഉച്ചയോടെയായിരുന്നു റിസോര്‍ട്ടില്‍‌ പരിശോധന നടത്തിയത്. സല്‍മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പിടിയിലായ സന്ദേശ് എന്നയാളുടെ കാമുകി കൃഷ്ണ പ്രിയയെ ഉപയോഗിച്ചായിരുന്നു ലഹരി വില്‍പ്പന. സംശയം തോന്നാ‌തിരിക്കാണ് യുവതിയെ ലഹരി കച്ചവടത്തിന് ഈ സംഘം നിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. മാരക മയക്കുമരുന്നായ എംഡിഎംഎയും എട്ട് കിലോയോളം കഞ്ചാവും പോലീസ് പിടികൂടി. പ്രതികളുപയോഗിച്ച കാറും പന്ത്രണ്ട് ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ എവിടുന്ന് ലഹരി എത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്. സംഘത്തിൽ മുന്ന് സ്ത്രീകൾ വേറെയും ഉള്ളതായാണ് വിവരം .

വർക്കല വിനോദ സഞ്ചാര മേഖല കേന്ദ്രികരിച്ചു ലഹരി വില്പന നടത്തുന്ന നിരവധി സംഘങ്ങൾ ഉണ്ടെന്നാണ് വിവരം . പെൺകുട്ടികളെ ഉപയോഗിച്ചണ് സംഘങ്ങൾ പ്രധാനമായും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ വിറ്റഴിക്കുന്നത് . ഇതര സംസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന ലഹരിമരുന്നുകൾ കോളേജ്ജ് വിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കുമാണ് കുടുതലും വിറ്റഴിക്കുന്നത് .

പോലീസ് സംഘത്തിൽ ഡാൻസ് സാഫ് ടീമംഗങ്ങളായ ഫിറോസ് ഖാൻ ,ദിലീപ്, ബിജു, ബിജു, സുനിൽ രാജ് ,അനൂപ്, ഷിജു ,വിജീഷ്, നവിൽ, രാജ് ,സുധി കുമാർ ഷിബുകുമാർ, അലക്സ്, എസ് ഐ ഗോപകുമാർ, എ എസ്ഐ ബൈജു, ഷൈജു എന്നിവരുമുണ്ടായിരുന്നു
പ്രതികളിൽ നിന്നും രണ്ട് മോട്ടോർ സൈക്കിളുകളും ഒരുകാറും 12 മൊബൈൽഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്

 

 

 

 

 

 

 

 

 

 

 

 

You might also like

-