അമേരിക്കയുടെ ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഗവണ്‍മെന്റ് ഓവര്‍ സൈറ്റ് ഏജന്‍സിയിനെ കഴിഞ്ഞ പതിനാറു വര്‍ഷമായി വിജയകരമായി നയിച്ചിരുന്ന അറ്റോര്‍ണി മീരാ ജോഷി ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കറക്ഷന്‍ വകുപ്പില്‍ ഇന്‍സ്‌പെക്ടറര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു

0

വാഷിംഗ്ടണ്‍: ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ സുപ്രധാന ചുമതലകളില്‍ മൂന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജരെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേറ്ററായി മീരാ ജോഷിയേയും, എന്‍വയണ്‍മെന്റന്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ചീഫ് ഫിനാന്ഷ്യല്‍ ഓഫീസറായി ഫയ്‌സല്‍ അമീനേയും, വാട്ടര്‍ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററായി രാധിക ഫോക്‌സിനേയുമാണ് ബൈഡന്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഗവണ്‍മെന്റ് ഓവര്‍ സൈറ്റ് ഏജന്‍സിയിനെ കഴിഞ്ഞ പതിനാറു വര്‍ഷമായി വിജയകരമായി നയിച്ചിരുന്ന അറ്റോര്‍ണി മീരാ ജോഷി ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കറക്ഷന്‍ വകുപ്പില്‍ ഇന്‍സ്‌പെക്ടറര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു.
പ്രസിഡന്റ് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഫയ്‌സല്‍ അമിന്‍.യു.എസ്. ഗവണ്‍മെന്റ് എകൗണ്ടബിലിറ്റി ഓഫീസില്‍ ദീര്‍ഘകാലം അമിന്‍ അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ എജന്‍സിയില്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു വന്നിരുന്ന രാധികഫോക്‌സ് സാന്‍ഫ്രാന്‍സിസ്‌ക്കൊ പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷനിലും പ്രവര്‍ത്തിച്ചിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്‌റിയില്‍ നിന്നും ബിരുദവും, കാലിഫോര്‍ണിയ(ബര്‍ക്കിലി) യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും രാധിക കരസ്ഥമാക്കിയിട്ടുണ്ട്.

You might also like

-