ചോദ്യോഉത്തരം മൂന്നാം ദിവസ്സം കന്യസ്ത്രീയുടെ പരാതിയും ബിഷപ്പിന്റെ മൊഴിയും യോജിപ്പിക്കാനാവാതെ പോലീസ്

0

കൊച്ചി:  കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ എന്നുവേണ്ടും ചോദ്യംചെയ്യും  അതിനിടെ പൊലീസ് സുരക്ഷ വർധിപ്പിച്ചു   . ബിഷപ്പിനെ നിരീക്ഷണക്കുന്നതിനായി  കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട് . ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധവും , ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തിലും എത്തി നിൽക്കുന്നത്  പരിഗണിച്ചാണ് സുരക്ഷ വർധിപ്പിച്ചത് എന്നു കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

അതേസമയംരണ്ടു ദിവസ്സം ചോദ്യം ചെയ്തട്ടും , ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.കന്യസ്ത്രീ നൽകിയ പാത്രത്തിൽ പറയുന്ന  കാര്യങ്ങളും സാഹചര്യയാതെളുവുകളും  ബിഷപ്പിന്റെ മൊഴിയും ഒത്തു പോകാത്തതാണ്    വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

8 മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.അന്വേഷണം പൂർത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നല്‍കുന്ന സൂചന.

You might also like

-