ജാമ്യം ഇല്ല …ബിഷപ്പിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ടു, വിധി ബുധനാഴ്ച
ജാമ്യം നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരും അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്. പരാതിക്കാരിയ്ക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നുവെന്ന് ബിഷപ്പിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ പദവിയില്‍നിന്ന് നീക്കിയതിന്‍റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിന് ജയിലിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വിധി പറയും
ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്കെടുത്തപ്പോൾ ബിഷപ്പിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണം നിർണായകഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ ബിഷപ്പ് പുറത്തിറങ്ങുന്നത് കേസ് അട്ടിമറിക്കുന്നതിന് കാരണമാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീയുടെ ആദ്യമൊഴിയും രഹസ്യമൊഴിയും തമ്മിൽ പ്രകടമായ അന്തരം ഉണ്ടെന്നും ആദ്യമൊഴിയിൽ ബലാത്സംഗം ചെയ്തതായി പറയുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണം പൂർത്തിയാക്കിയതിനാൽ ജാമ്യം അനുവദിക്കണമെന്നും ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.