‘ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തിട്ടില്ല’; മാധ്യമവാര്‍ത്തകള്‍ തള്ളി എസ്.പി
കൊച്ചി :കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുഉടനെന്ന് കോട്ടയം എസ്പി എസ്.ഹരിശങ്കര്‍. അതേസമയം കന്യസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടതായി എസ് പി പറഞ്ഞു അറസ്റ് രേഖപ്പെടുത്തിയ ശേഷം ബിഷപ്പിനെ വൈദ്യപരിശോധനക്ക് കൊണ്ടുപോകും . ഫ് ഐ ആർ ൽ പറയുന്ന കുറ്റക്രത്യങ്ങൾ ബിഷപ്പ് ചെയ്തതായി അനേഷണത്തിൽനിന്നും ബോധ്യപ്പെട്ടിട്ടുണ്ട് അല്പസമയം മുൻപ്ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഐജി: വിജയ് സാക്കറെയെ കാണാന്‍ പോകുന്ന സമയത്താണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തതായി വൈകിട്ട് ആറിന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും പുറത്തിറങ്ങിയ എസ്പി ഇതു നിഷേധിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയും അറസ്റ്റെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്ത നിഷേധിക്കുകയായിരുന്നു. ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജി തയാറാക്കിയിട്ടുണ്ട്.
ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ഇത്.
ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കും മറ്റുമായി തൃപ്പുണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയേക്കുമെന്ന് വിവരമുണ്ട്. വൈക്കം മജിസ്‌ട്രേറ്റിന് മുന്നിലോ ഏറ്റുമാനൂരോ പാലയിലോ ആയിരിക്കും ബിഷപ്പിനെ ഹാജരാക്കുക. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.