സിസ്റ്റര്‍ അനുപമക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പരാതി നൽകി

മുഖ്യസാക്ഷിയായ സിസ്റ്റര്‍ അനുപമക്കെതിരെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ പരാതി നല്കിയത്. കോടതി നടപടികള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്കിയിരിക്കുന്നത്.

0

പാലാ: സിസ്റ്റര്‍ അനുപമക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ പുതിയ പരാതി നല്‍കി. തനിക്കെതിരായ കേസിനെ കുറിച്ച് മോശം പ്രചരണം നടത്തുന്നു, കോടതി നടപടികള്‍ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു എന്നിവയാണ് പരാതിയില്‍ പറയുന്നത്. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് ഫ്രാങ്കോ പരാതി നല്‍കിയത്.മുഖ്യസാക്ഷിയായ സിസ്റ്റര്‍ അനുപമക്കെതിരെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ പരാതി നല്കിയത്. കോടതി നടപടികള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്കിയിരിക്കുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് വേണ്ടി മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് മുഖ്യസാക്ഷിയായ അനുപമയാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ടും സിസ്റ്റര്‍ അനുപമ പ്രതികരണം നടത്തിയിരുന്നു. പ്രതിഭാഗം കേസ് നടപടികള്‍ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോകുന്നുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ സിസ്റ്റര്‍ അനുപമയ്ക്കെതിരെ രംഗത്ത് വന്നത്.

കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ തെറ്റായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. ഐപിസി 327 പ്രകാരം അനുപമക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പരാതിയും നല്കി. എന്നാല്‍ തെറ്റായി ഒന്നും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.

ഇതിനിടെ രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട് ഫോറന്‍സിക്ക് ലാബ് നല്കിയ പുതിയ സീഡികള്‍ കോടതി പരിശോധിക്കാന്‍ തീരുമാനിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ പൂര്‍ണ്ണമല്ലെന്ന വാദം പ്രതിഭാഗം ഇന്നും കോടതിയില്‍ ഉന്നയിച്ചു

You might also like

-