ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ അക്രമികൾ വെടിയുതിർത്തു

വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഇളയസഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു

0

ഡൽഹി| ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ ആക്രമണം. ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ആസാദിന്റെ വാഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. വയറിനു വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഇളയസഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞ് കയറി. ഒരു വെടിയുണ്ട കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വെടിയുണ്ട സീറ്റിലും തുളഞ്ഞുകയറി. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് പരിക്കേറ്റത്. ആസാദിന്റെ ഇടുപ്പിലാണ് വെടി കൊണ്ടത്, പരിക്ക് ഗുരുതമല്ല. സഹാറൻപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് ആസാദിനെ മാറ്റി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെ അപലപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. യുപിയിൽ ജംഗിൾരാജാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.കുറ്റവാളികളെ ഉടനടി പിടികൂടണമെന്ന് ഗുസ്തിതാരം ബജറംഗ് പൂനിയ ആവശ്യപ്പെട്ടു. ആസാദിനെ പ്രവേശിപ്പിച്ച് ജില്ലാ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കി. സംഘർഷസാഹചര്യം കണക്കിലെടുത്ത് പശ്ചിമയുപിയിൽ പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. പ്രമുഖ ദളിത് നേതാവായ ആസാദ് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം മുതൽ ഗുസ്തി താരങ്ങളുടെ സമരത്തിൽ വരെ സജീവസാന്നിധ്യമായിരുന്നു.

You might also like

-