ബിഷപ്പിനെതിരായ പീഡനകേസ് മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലീസ്; തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പം കൂടി ക്ഷമ കാണിക്കണമെന്നും കോടതി അന്വേഷണം നല്ലരീതിയിലെന്നും ഹൈക്കോടതി

പ്രതി അറസ്റ്റിലാവുന്നതിലാണോ അതോ ശിക്ഷിക്കപ്പെടുന്നതിലാണോ ഹര്‍ജിക്കാര്‍ക്ക് താല്‍പ്പര്യമെന്നും കോടതി ചോദിച്ചു.

0

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ കാരണങ്ങള്‍ ഉണ്ടാവാമെന്ന് ഹൈക്കോടതി.ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് ഉചിതമെന്നും അറസ്റ്റ് തീരുമാനിക്കേണ്ടത് പൊലീസാണെന്നും കോടതി വ്യക്തമാക്കി.പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ നേരെ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാം. തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുക സ്വാഭാവികമാണ്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പൊലീസ് അന്വേഷത്തിൽ അപാകത ഇല്ലെന്നും ബിഷപ്പിനെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പം കൂടി ക്ഷമ കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

പ്രതി അറസ്റ്റിലാവുന്നതിലാണോ അതോ ശിക്ഷിക്കപ്പെടുന്നതിലാണോ ഹര്‍ജിക്കാര്‍ക്ക് താല്‍പ്പര്യമെന്നും കോടതി ചോദിച്ചു. ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം വിശദമാക്കി. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോർട്ട് സമർപ്പിച്ചത് .

തെളിവുകൾ ശേഖരിക്കാൻ സമയം എടുക്കുക സ്വാഭാവികം മാത്രമാണെന്ന് അന്വേഷണസംഘം വിശദമാക്കി. അന്വേഷണം നല്ലരീതിയിലെന്ന് വിലയിരുത്തിയ ഹൈക്കോടതി കുറ്റസമ്മതം മാത്രം പോര അറസ്റ്റിന് തെളിവ് കൂടി വേണമെന്ന് നിരീക്ഷിച്ചു. അറസ്റ്റ് വേണോയെന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്” . ഫ്രാങ്കോ മുളയ്ക്കൽ 19 ന് ഹാജരായ ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട് . വൈരുദ്ധ്യങ്ങൾ വിശദമായി പരിശോധിക്കണമെന്ന് കോട്ടയം എസ്പി ആവശ്യപ്പെട്ടു . ജലന്ധർ ബിഷപ്പിനോട് ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്പി വിശദമാക്കി .

You might also like

-