ദീലീപിനെതിരെ തുറന്നടിച്ച് ആക്രമിക്കപ്പെട്ട നടി  , അമ്മയിൽ നിന്ന്  രാജി  വച്ചു

  ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ  സംഘടന കുറ്റാരോപിതനായ വ്യക്തിയെ  സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതതെന്ന്ആക്രമിക്കപ്പെട്ട നടി 

0

തിരുവന്തപുരം : ആക്രമിക്കപ്പെട്ട നടി  സിനിമ സംഘടനായ  അമ്മയിൽ നിന്ന് രാജി വച്ചു . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ  കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല.  ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ  സംഘടന കുറ്റാരോപിതനായ വ്യക്തിയെ  സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതതെന്ന്ആക്രമിക്കപ്പെട്ട നടി  തന്റെ രാജി കത്തിൽ പറയുന്നു

ആക്രമിക്കപ്പെട്ട നടിയുടെ

രാജി കത്തിന്റെ പൂർണ്ണ രൂപം

അമ്മ എന്ന സംഘടനയിൽ  നിന്ന് ഞാൻ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ  കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല.  ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ  സംഘടന കുറ്റാരോപിതനായ വ്യക്തിയെ  സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു.

എന്ന്

 

You might also like

-