കേരളം ഒഴികെ രാജ്യത്തെ മറ്റു സംസ്ഥാങ്ങളിൽ ഭാരത് ബന്ദ്
15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.
ഡൽഹി :കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ പരാധികേഷേതിച്ചു വിവാദ കാർഷിക ബില്ലുകൾ പിന്വലിക്കണമെന്നാവശ്യപെട്ടും കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.
കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് കർഷക സംഘടനകൾ വിലയിരുത്തും. കോൺഗ്രസ്, ഇടത് പാർട്ടികൾ, എസ്പി തുടങ്ങി 15ലധികം രാഷ്ട്രീയ സംഘടനകളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.
ഹരിയാന, പഞ്ചാബ് സംസ്ഥാങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മുതൽ 12 വരെ വഴി തടയും. ഡൽഹിയിൽ 11 മണി മുതൽ 3 മണി വരെ റോഡുകൾ ഉപരോധിക്കും. നഗരങ്ങളിൽ ഉള്ളവർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകൾ അടക്കുകയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും ഇരിക്കണമെന്ന് കർഷകർ അഭ്യർത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധിച്ച് അടക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇന്നത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തില്‍ നടക്കും.അവശ്യ സർവ്വീസുകൾ, ആശുപത്രി ആവശ്യങ്ങൾ, വിവാഹസംഘങ്ങളെയെല്ലാം ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി നാളെ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി റെയില്‍വെ ജീവനക്കാരുടെ രണ്ട് യൂണിയനുകള്‍ രംഗത്ത്. ഓള് ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന് (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്ഐആര്‍) എന്നിവ തിങ്കളാഴ്ചത്തെ കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.
എഐആര്‍എഫ് ജനറല്‍ സെക്രട്ടറി ശിവഗോപാല്‍ മിശ്ര സിംഗുവിലെത്തി സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയുള്ള കര്‍ഷകരുടെ പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും ഡിസംബര്‍ എട്ടിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയനിലെ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയതായി മിശ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ റാലിയും പ്രകടനങ്ങളും സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ഷകരുടെ ന്യായമായ പ്രശ്നങ്ങള്‍ എത്രയും വേഗം തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ അതിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എഫ്ഐആര്‍ ജനറല്‍ സെക്രട്ടറി എം. രാഘവയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ റെയില്‍വെ കുടുംബാംഗങ്ങള്‍ അന്നദാതാക്കള്‍ക്കൊപ്പം ആണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.13 ലക്ഷത്തോളം റെയില്‍വെ ജീവനക്കാരും 20 ലക്ഷത്തോളം വിരമിച്ച ജീവനക്കാരും രണ്ട് യൂണിയനുകളിലും അംഗങ്ങളായുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു എന്നിവയും ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് കോണ്‍ഗ്രസും നേരത്തെതന്നെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.