ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കുമെന്ന് കോൺഗ്രസ് ..കനത്ത സുരക്ഷാ ഏർപ്പെടുത്തി കശ്മീർ പോലീസ്

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. യാത്രയ്ക്ക് നല്‍കേണ്ട സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും 10 കമ്പനി കശ്മീര്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തിയ വിവരം കോണ്‍ഗ്രസ് നേതൃത്വം പൊലീസിനെ അറിയിച്ചില്ല. യാത്ര നിര്‍ത്തുന്നതിന് മുന്‍പ് പൊലീസിനോട് ചര്‍ച്ച ചെയ്തില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

0

ശ്രീനഗർ |ഭാരത് ജോഡോ യാത്ര നാളെ രാവിലെ ഒൻപത് മണിക്ക് അനന്ത്നാഗില്‍ നിന്ന് പുനരാരംഭിക്കുമെന്ന് കോൺഗ്രസ്. കശ്മീരിലേക്ക് പ്രവേശിക്കവേ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവെച്ചത്. എന്നാല്‍ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചിരുന്നെന്നാണ് പൊലീസ് വിശദീകരണം. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തി. എന്നാല്‍ മുൻകൂട്ടി വിവരം പൊലീസിനെ അറിയിച്ചില്ല. യാത്ര നിർത്തുന്നതിന് മുൻപ് പൊലീസിനോട് ചർച്ച ചെയ്തില്ലെന്നും ജമ്മുകശ്മീര്‍ പൊലീസ് പറയുന്നു.

കശ്മീരിലേക്ക് കടക്കുമ്പോള്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാസേന പാതിവഴിയില്‍ രാഹുലിനെ ഉപേക്ഷിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാള്‍ തുരങ്കം പിന്നിട്ടതോടെ വലിയ ആള്‍ക്കൂട്ടം രാഹുലിന്‍റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതോടെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവില്‍ അര മണിക്കൂറോളം നേരം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ല. ജനക്കൂട്ടത്തിന് നടുവില്‍പ്പെട്ട രാഹുല്‍ ഗാന്ധിക്ക് മുന്നോട്ട് നീങ്ങാനായില്ല. അര മണിക്കൂറോളം നേരം അങ്ങനെ നില്‍ക്കേണ്ടി വന്നു. രാഹുലിന്‍റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നന്നേ പാടുപെടേണ്ടി വന്നു. ഏറെ കഷ്ടപ്പെട്ടാണ് രാഹുല്‍ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഏറെ സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ സേന പിന്മാറിയതെന്നായണ് കോണ്‍ഗ്രസ് ചോദ്യം
സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. യാത്രയ്ക്ക് നല്‍കേണ്ട സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും 10 കമ്പനി കശ്മീര്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തിയ വിവരം കോണ്‍ഗ്രസ് നേതൃത്വം പൊലീസിനെ അറിയിച്ചില്ല. യാത്ര നിര്‍ത്തുന്നതിന് മുന്‍പ് പൊലീസിനോട് ചര്‍ച്ച ചെയ്തില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

കശ്മീരില്‍ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡില്‍ ഇരട്ട സ്‌ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ മാസം 30ന് ശ്രീനഗറില്‍ സമാപിക്കുന്നത്. 117 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കുന്നത്. രണ്ട് ഡസനോളം ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെയാണ് യാത്ര സമാപിക്കുക.

You might also like

-