വാഗമണ്ണിലെ നിശാപാർട്ടിക്കിടെ മയക്ക് മരുന്ന് . അന്വേഷണം മലയാള സിനിമയിലേക്ക് മയക്കുമരുന്ന് എത്തിച്ചതിൽ യുവനടിക്ക് പങ്ക് ?

ബെംഗളൂരു ലഹരികടത്തു കേസിലെ പ്രധാനികളുമായി മലയാള സിനിമയിലെ നിരവധി പേരുമായും ബ്രിസ്റ്റി ബിശ്വാസ് ബന്ധപെട്ടിരുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം

0

കൊച്ചി / പീരുമേട് : വാഗമൺ നിശാപാർട്ടിക്കിടെ മാരക ലഹരിമരുന്നുകൾ പിടികൂടി സംഭവത്തിൽ കൊച്ചിയിലെ സിനിമ മേഖലയിൽ ഉള്ളവർക്ക് പങ്കുണ്ടെന്നു പോലീസ് കേസിൽ അറസ്റ്റിലായ നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് ലഹരികടത്തിലെ പ്രധാനകണ്ണിയാണെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത് .ബെംഗളൂരു ലഹരികടത്തു കേസിലെ പ്രധാനികളുമായി മലയാള സിനിമയിലെ നിരവധി പേരുമായും ബ്രിസ്റ്റി ബിശ്വാസ് ബന്ധപെട്ടിരുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം

ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് വാഗമണ്ണിൽ ഇവർ നിശാപാർട്ടി സംഘടിപ്പിച്ചായിരുന്നത് വിവാഹംവാർഷികം ജന്മദിനം തുടങ്ങി ആഘോഷങ്ങളുടെ പേരിലാണ് സംഗം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്നത് . നിശാ പാർട്ടിക്ക് നേതൃത്വം നൽകിയത് കോഴിക്കോട് മലപ്പുറം സ്വദേശികളാണെന്ന് പൊലീസ് കണ്ടെത്തി. മുൻപും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന്പ്ര വിപണനവും ബന്ധപ്പെട്ട കൂടുത്തൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡിക്കായി അപേക്ഷ സമർപ്പിച്ചു.

നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് വാഗമണ്ണിൽ നിശാ പാർട്ടി സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു യുവ നടി കൂടി എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധന സമയത്ത് എത്തിയിരുന്നില്ല. ലഹരി വസ്തുക്കളല്‍ ‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മല്‍ സഹീറാണെന്ന് പൊലീസ് കണ്ടെത്തി. പാര്‍ട്ടിക്ക് നേതൃത്വം നൽകിയത് മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറൂഖ് സ്വദേശി സല്‍മാനും ചേർന്നാണ്. ഇൻസ്റ്റാഗ്രാം,വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇവർ മറ്റുള്ളവരെ പാർട്ടിയിലേക്ക് എത്തിച്ചത്. നേരത്തെ തന്നെ വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ എത്തിയ സംഘാടകർ നൽകിയ ഉറപ്പിനെ തുടർന്നാണ് മറ്റുള്ളവരും നിശാ പാർട്ടിയില്‍ പങ്കെടുത്തത്.

കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളിൽ സംഘം ഇത്തരത്തിൽ നിശാ പാർട്ടി നടത്തിയിട്ടുണ്ട്. റിമാൻഡിൽ ഉള്ള പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കുമെന്നും, കൂടുതൽ പേർക്ക് ഈ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ 49 പേരെ പൊലീസ് വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും.

അതേ സമയം വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചു മയക്കുമരുന്നു കച്ചവടം നടത്തിയ കേസിൽ ഉടമയ്ക്കെതിരെ കേസ്സെടുക്കാതെ പോലീസ് നിരവധിതവണ ഈ റിസോർട്ടിൽ മയക്കുമരുന്ന് പാര്ട്ടികള് സംഘടിപ്പിച്ചതായി പിടിയിലായവരിൽ നിന്നും മൊഴി ലഭിച്ചിട്ടും . ഉടക്കെതിരെ നടപടി എയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല .സി പി ഐ ഏലപ്പാറ ലോക്കൽ സെകട്ടറിയും മുൻ പഞ്ചായത്തു പ്രസിഡണ്ട്മായ ഷാജികുട്ടികട്ടിലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ക്ലിഫ് ഇൻ റിസോർട്ട് ,വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സല്‍മാനുമെന്ന് പൊലീസ്. ‘ആഡ്രാ ആഡ്രാ’ എന്ന വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്‌സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍.പ്രതികൾ റിസോർട്ടിൽ ആളെ എത്തിക്കുന്നതിൽ വര്ഷങ്ങളായി ഉടമയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആളുകളാണ് . കേവലം പത്തുമുറികൾ ഉള്ള റിസോട്ടിൽ സംഭവ ദിവസ്സം 19 സ്ത്രീകൾ അടക്കം അറുപതു പേരാണ് തമ്പടിച്ചിരുന്നത് .

You might also like

-