ന്യൂഹാംപ്ഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാന്‍റേഴ്സിനു വിജയം

ന്യൂഹാംപ്ഷെയറിൽ ഡമോക്രാറ്റിക് പാർട്ടിക്ക് 276385 അംഗങ്ങളാണുള്ളത്. രണ്ടാം സ്ഥാനം ബെന്‍റ് കൗണ്ടി മുൻമേയറും അയോവയിൽ ഒന്നാം സ്ഥാനക്കാരനുമായ പീറ്റ ബട്ടിംഗും മൂന്നാം സ്ഥാനം എമി ക്ലൊന്പച്ചും നേടി.ഈ പ്രൈമറിയിലും ജൊ ബൈഡൻ വളരെ പിന്നിലാണ്

0

പി.പി. ചെറിയാൻ

ന്യൂഹാംപ്ഷെയർ: അമേരിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലം പുറത്തുവന്നപ്പോൾ ന്യൂഹാംപ്ഷെയറിൽ ഡമോക്രാറ്റിക് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള സെനറ്ററുമായ ബെർണി സാന്‍റേഴ്സിനു വിജയം.

ന്യൂഹാംപ്ഷെയറിൽ ഡമോക്രാറ്റിക് പാർട്ടിക്ക് 276385 അംഗങ്ങളാണുള്ളത്. രണ്ടാം സ്ഥാനം ബെന്‍റ് കൗണ്ടി മുൻമേയറും അയോവയിൽ ഒന്നാം സ്ഥാനക്കാരനുമായ പീറ്റ ബട്ടിംഗും മൂന്നാം സ്ഥാനം എമി ക്ലൊന്പച്ചും നേടി.ഈ പ്രൈമറിയിലും ജൊ ബൈഡൻ വളരെ പിന്നിലാണ്. അയോവയിൽ ജൊ ബൈഡൻ നാലാം സ്ഥാനത്തേയ്ക്ക പിന്തള്ളപ്പെട്ടിരുന്നു.

2016 ൽ ബെർണി സാന്‍റേഴ്സും ഹില്ലരി ക്ലിന്‍റണും പ്രൈമറിയിൽ ഏറ്റുമുട്ടിയപ്പോൾ ന്യുഹാംപ്ഷെയർ പിന്തുണച്ചത് ബെർണിയെ ആയിരുന്നു. 22 പോയിന്‍റുകൾക്കാണ് ഹില്ലരിയെ ഇവിടെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ജൊ ബൈഡന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

You might also like

-