ബംഗാളിൽ സി പി ഐ എം വും കോൺഗ്രസ്സും ചേർന്ന്” മമതയെ” നേരിടും
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ബിജെപി ആക്രമിക്കുകയാണ്. അതിനെ പ്രതിരോധിക്കും.
ഡൽഹി : അടുത്ത തിരഞ്ഞെടുപ്പില്‍ മതേതരപാര്‍ട്ടികളുമായി സിപിഎം ധാരണയുണ്ടാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളിൽ കോൺഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ഇക്കാര്യത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി രാജി വയ്ക്കേണ്ട ആവശ്യമെന്തെന്നും സീതാറാം യച്ചൂരി ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കട്ടെ, മറ്റ് തീരുമാനങ്ങള്‍ പിന്നീടെന്നും യെച്ചൂരി പറഞ്ഞു. ശിവശങ്കറിനെ സർക്കാർ സസ്പെൻസ് ചെയ്തു. ബിനീഷ് കോടിയേരി കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ബിജെപി ആക്രമിക്കുകയാണ്. അതിനെ പ്രതിരോധിക്കും. കേരളത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് പ്രവർത്തിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചു. കോവിഡ് പ്രതിസന്ധി, വിലക്കയറ്റം, തൊഴിൽ ഇല്ലായ്മ എന്നിവക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധം നടത്തും.