ബംഗാളിൽ തൃണമൂല്‍-ബിജെപി സംഘർഷം അഞ്ചുപേര്‍ കൊല്ലപ്പെട്ടു
ഒരു തൃണമൂൽ പ്രവർത്തകനും ഒരു നാട്ടുകാരനുമടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു.നോർത്ത് പർഗാസ് 24 ജില്ലയിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ സംഘർഷത്തിലാണ് മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രന് പ്രവർത്തകനും കൊല്ലപ്പെട്ടത്.
കൊൽക്കൊത്ത : ബംഗാളിൽ പൊതുസ്ഥലത്ത് കെട്ടിയിട്ടിരുന്ന പാർട്ടിപതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂൽ കോൺഗ്രസ്സും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനും ഒരു നാട്ടുകാരനുമടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു.നോർത്ത് പർഗാസ് 24 ജില്ലയിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ സംഘർഷത്തിലാണ് മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രന് പ്രവർത്തകനും കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വൻ പൊലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ബിജെപി നേതാവ് മുകുൾ റോയ് ആരോപിച്ചു.
നയ്ജാത്, സന്ദേശ്കാളി പ്രദേശത്ത് നിന്നും പാർട്ടി പതാകകൾ അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. തൃണമൂൽ ഗുണ്ടകൾ ബിജെപിയെ അക്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായെ സ്ഥിതി ഗതികൾ ധരിപ്പിക്കുമെന്നും ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു