പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച പതിനൊന്നു പേര്‍ മരിച്ചു മരിച്ചവരുടെ എണ്ണം 61
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 908 ആയി. 218 പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച പതിനൊന്നു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 61 ആയി. ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് പശ്ചിമ ബംഗാളില്‍ 61 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 908 ആയി. 218 പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 25,106 സാമ്പിളുകള്‍ കൊറോണ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് മാത്രം 2,201 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാതായും ചീഫ് സെക്രട്ടറി അറിയിച്ചു.
അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊറോണ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ പുറത്തുവിടുന്ന മരണ നിരക്കിലും കാര്യമായ വ്യത്യാസം ഉണ്ടെന്നും ആരോപണമുണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും പ്രതിരോധ നടപടികള്‍ ശക്തമായി നടപ്പിലാക്കാത്ത മമത സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.