ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം വ്യാപകമാകുന്നു.
ചന്ദന്‍ ഷോയാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം വ്യാപകമാകുന്നു. നോര്‍ത്ത് 24 പര്‍ഗനാസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വിവിധ അക്രമ സംഭവങ്ങളിലായി ഇതിനകം 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചന്ദന്‍ ഷോയാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗനാസിലെ ബാട്പര നിയമസഭ മണ്ഡലത്തില്‍ മെയ് 19ന് ഉപതെരഞ്ഞെടുപ്പ് നടന്ന ശേഷം അക്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്.
രാഷ്ട്രീയ പകപോക്കലിന്‍റെ ഒടുവിലത്തെ ഇരയാണ് ചന്ദന്‍ ഷോ. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ അക്രമ സംഭവങ്ങളിലായി ഇതിനകം 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പശ്ചിമ ബംഗാളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനാണ് ചന്ദന്‍ ഷോ. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ നാദിയ ഏരിയയില്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ രണ്ട് ദിവസം മുമ്പ് കൊല്ലപ്പെട്ടിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇത് നിഷേധിച്ചു. അമേഠി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിങ് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ബിജെപിക്ക് വന്‍ ഭൂരിപക്ഷം കിട്ടിയ പൊതു തെരഞ്ഞെടുപ്പിന് ശേഷം അക്രമ പരമ്പരകള്‍ തുടരുകയാണ്.