ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളെ ലക്‌ഷ്യം വച്ച് കൂടുതൽ കേന്ദ്ര അന്വേഷണ ഏജൻസികൾ-

നവംബർ അഞ്ചിന് പുലർച്ചെ ബിലിവേഴ്സ് സ്ഥാപനങ്ങളിൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്

0

തിരുവല്ല : ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട 80 കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. നിരോധിത നോട്ട് ശേഖരവും കൂടി കണ്ടെത്തിയതോടെ സഭാ നേതാക്കളെ അടക്കം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി യും മറ്റു കേന്ദ്ര ഏജൻസികളും .നവംബർ അഞ്ചിന് പുലർച്ചെ ബിലിവേഴ്സ് സ്ഥാപനങ്ങളിൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. 30 ൽ അധികം ട്രസ്റ്റുകൾ രൂപീകരിച്ച് നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ രേഖകൾ കണ്ടെത്തുന്നതിനാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത് . നിരോധിത നോട്ടുശേഖരവും വൻതോതിലുള്ള കള്ളപ്പണവും കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്ര ഏജൻസികൾ ബിലിവേഴ്സിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് . വരും ദിവസങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അടക്കം തിരുവല്ലയിലെ സഭാ അസ്ഥാനത്തെത്തി പരിശോധന ആരംഭിക്കുമെന്നാണ് സൂചന. സഭയുമായി ബന്ധമുള്ള ചില പുരോഹിതരെയും റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ഉള്ളവരെയും അദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സ്ഥാപനങ്ങളിലെ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കു.

അതേസമയം സഭയെയും സഭ സ്ഥാപനങ്ങളെയും തകർക്കാൻ ചില വർഗ്ഗിയ ശ്കതികൾ നടത്തുന്ന ശ്രമാണ് ഇപ്പോഴത്തെ റെയിഡിന് പിന്നിലെന്നാണ് വിശ്വസിക്കൽ പറയുയുന്നു ബി ജെ പി സർക്കാർ മമത ന്യൂന പക്ഷങ്ങളെ വേട്ടയാടുന്നതിനിടെ ഭാഗമാണ് റെയ്‌ഡെന്നു ബിലീവേഴ്‌സ് ചർച്ചുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു

You might also like

-