സ്വകാര്യമേഖലക്ക് ഊന്നൽ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15,236.64 കോടി പൊതുമേഖലാ സ്ഥാപനങ്ങൾ വില്പനക്ക്, ആദായനികുതി ഘടനയില്‍ മാറ്റം

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം പൊതു ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15,236.64 കോടി രൂപ. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 659 കോടി രൂപയും വകയിരുത്തി

0

ഡൽഹി: കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചുപുതിയ പദ്ധതികളോ സാമ്പത്തിത്തിക മാന്ദ്യം മറികടക്കാനുള്ള പരിപാടികളോ പ്രഖ്യാപിക്കാതെ മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂ‌ര്‍ണ ബജറ്റ്. കോര്‍പറേറ്റുകള്‍ക്കും സ്വകാര്യവത്കരണത്തിനും സഹായകരമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച ധനമന്ത്രി എല്‍.ഐ.സിയില്‍ ഓഹരി വിറ്റഴിക്കല്‍ പ്രഖ്യാപിച്ചു. പ്രത്യാശ, സമൃദ്ധി, കരുതല്‍ – ഈ മൂന്ന് ആശയങ്ങളിലൂന്നിയാണ് രണ്ടാം മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. വളര്‍ച്ചയുടെ പ്രതീക്ഷകള്‍ പങ്കുവക്കുന്ന ആദ്യ വിഭാഗത്തില്‍ കൃഷി, ജലം, വിദ്യാഭ്യാസം ക്ഷേമം എന്നിവക്ക് പണം വകയിരുത്തി. കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിന് ട്രെയിന്‍, വിമാന സര്‍വീസ് പദ്ധതികള്‍ നടപ്പാക്കും

കേരളത്തിന് നികുതി വിഹിതമായി 15,236.64 കോടി

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം പൊതു ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15,236.64 കോടി രൂപ. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 659 കോടി രൂപയും വകയിരുത്തി.

കോഫി ബോര്‍ഡിന് 225 കോടി രൂപയും റമ്പര്‍ ബോര്‍ഡിന് 221.34 കോടി രൂപയും തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി മാറ്റി വെച്ചു. തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്ക് 218.40 കോടി മാറ്റിവച്ചിട്ടുണ്ട്.

ആരോഗ്യ മേഖലക്ക് 69,000 കോടി
ആരോഗ്യ മേഖലക്ക് 69,000 കോടി വകയിരുത്തുമെന്ന് ബജററില്‍ പ്രഖ്യാപനം. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കും. 112 ജില്ലകളില്‍ പുതിയ എം പാനല്‍ ആശുപത്രികള്‍ സ്ഥാപിക്കും.

ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. ഉടന്‍ തന്നെ ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. യോഗ്യതയുള്ള ഡോക്ടര്‍മാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറല്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു

രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍

2024 ഓടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍. ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കായി രൂപം നല്‍കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് 27300 കോടി രൂപ

സംരഭകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും അതിനാല്‍ കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് സെല്ലിന് രൂപം നല്‍കുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു.വാണിജ്യ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് 27300 കോടി രൂപ നീക്കി വെച്ചതായും മന്ത്രി പറഞ്ഞു. റെയില്‍വെ ട്രാക്കിന് സമീപമുള്ള റെയില്‍വെയുടെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി

രാജ്യത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വേകാന്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപയാണ് വകയിരുത്തിയത്. നൈപുണ്യ വികസനത്തിന് മാത്രമായി 3000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. വിദ്യാഭ്യാസ ചെലവുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ധനയുണ്ടെങ്കിലും നൈപുണ്യ വികസനത്തിനുള്ള ബജറ്റ് മാറ്റമില്ലാതെ തുടരുന്നു. 2019 ലെ കേന്ദ്രബജറ്റിനേക്കാള്‍ 4500 കോടി രൂപയാണ് ഇക്കൊല്ലം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ നയം

തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ള യുവാക്കള്‍ ഏറ്റവും കൂടുതലുള്ള രാജ്യമായി 2030 ഓടെ ഇന്ത്യ മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കും. സയന്‍സ്, ടെക്‌നോളജി സ്ട്രീമുകളില്‍ പഠിക്കുന്നവര്‍ക്ക് തൊഴില്‍ സാധ്യത കൂട്ടാന്‍ 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപ്രന്റീസ് ഷിപ്പ് എംബഡഡ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ ഈ മാര്‍ച്ച് 2020 മുതല്‍ ആരംഭിക്കും. യുവ എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നടപ്പിലാക്കും.വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് നിരാലംബര്‍ക്ക് സഹായകരമാകുന്ന ഓണ്‍ലൈന്‍ ബിരുദ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ വരുന്ന മികച്ച 100 സ്ഥാപനങ്ങള്‍ക്ക് ഡിഗ്രി തലത്തില്‍ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പ്രോഗ്രാം നടത്തും.

ഏഷ്യന്‍ പോലീസ് സര്‍വ്വകലാശാല , റഷ്യന്‍ ഫോര്‍സിക് സര്‍വ്വകലാശാല എന്നിവ ഇന്ത്യയില്‍ സ്ഥാപിക്കും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം നടത്തുന്നതിനായി ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍

കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍ സ്ഥാപിക്കും. കര്‍ഷകരുടെ നശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ നീക്കാന്‍ ചരക്ക് ട്രെയിനുകള്‍ സഹായിക്കുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി തേജസ് എക്‌സ്പ്രസ് ശൈലിയിലുള്ള കൂടുതല്‍ ട്രെയിനുകള്‍ നടപ്പിലാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ .മുംബൈയ്ക്കും അഹമ്മദാബാദിനുമിടയില്‍ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി .
നായി ഒരു സബര്‍ബന്‍ റെയില്‍ പദ്ധതിയും നടപ്പിലാക്കും. 148 കിലോമീറ്റര്‍ ബംഗളൂരു സബര്‍ബന്‍ പാതക്ക് 8000 കോടി അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

റെയിൽ പാതകൾക്കരികിൽ സോളാർ പാനലുകൾ സ്ഥാപിക്കും. 27,000 കിമീ റെയില്‍വേ ലൈന്‍ വൈദ്യൂതീകരിച്ചു.

വ്യവസായ-വാണിജ്യ രംഗത്തിന് 27300 കോടി

രാജ്യത്തെ വ്യവസായ-വാണിജ്യ രംഗം ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി 2020 കേന്ദ്ര ബജറ്റ്. 27300 കോടി രൂപയാണ് വ്യവസായ-വാണിജ്യ രംഗത്തിന് നീക്കിവച്ചിരിക്കുന്നത്. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ എല്ലാ ജില്ലകളും കയറ്റുമതി ഹബ്ബാക്കും. അഞ്ച് നിക്ഷേപ സൗഹൃദ സ്മാര്‍ട്ട്‌സിറ്റികള്‍ പിപിപി മാതൃകയില്‍ വികസിപ്പിക്കാനാണ് പദ്ധതി.

ഇലക്‌ട്രോണിക്‌സ് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് തദ്ദേശീയമായി നിര്‍മാണമേഖലയെ ശക്തിപ്പെടുത്തും. മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ പുതിയ നയം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കയറ്റുമതിക്കാര്‍ക്ക് ഡിജിറ്റല്‍ റീഫണ്ട് ലഭിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷം തന്നെ നടപ്പിലാക്കും. സര്‍ക്കാരിന്റെ ഇ മാര്‍ക്കറ്റ് പ്ലേസുകള്‍ തുടങ്ങുമെന്നും സംഭരണത്തിനുള്ള ഒറ്റ പ്ലാറ്റ്‌ഫോമാക്കി ഇതിനെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദായ നികുതിയില്‍ വന്‍ ഇളവ്

ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. അഞ്ചു ലക്ഷം രൂപ മുതല്‍ ഏഴര ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനമാക്കി നികുതി ഘടന പരിഷ്‌ക്കരിച്ചു.ഏഴര ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള നികുതി 15 ശതമാനമാക്കി. 10 ലക്ഷം രൂപ മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള വരുടെ നികുതി 20 ശതമാനമാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു.പന്ത്രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 25 ശതമാനം നികുതി നല്‍കണം. ഇതിന് മുകളിലുള്ളവര്‍ 30 ശതമാനം നികുതി നല്‍കണം

കുടിവെള്ള വിതരണത്തിന് 12300 കോടി

ജല്‍ ജീവന്‍ മിഷനിലൂടെ രാജ്യത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിക്കായി 12300 കോടി രൂപ മാറ്റി വച്ചു. കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.

എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാനായി 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്. തദ്ദേശ ജലവിതരണം മികവുറ്റതാക്കും. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കാനും നടപടികള്‍ ഉണ്ടാകും. പഞ്ചായത്ത് രാജിന്റെയും ഗ്രാമീണ മേഖലയുടെയും വികസനത്തിനായി 1.23 ലക്ഷം കോടി രൂപ അനുവദിച്ചു. കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ജലസേചനം തുടങ്ങിയ മേഖലകള്‍ക്കായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു

ജമ്മു കശ്മീരിന്റെ വികസനത്തിനായി 30,757 കോടി

ജമ്മു കശ്മീരിന്റെ വികസനത്തിനായി 30,757 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിനും ലഡാക്കിനുമുള്ള വിഹിതം അനുവദിച്ചത്. ലഡാക്കിന്റെ വികസനത്തിനായി 5,598 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു.

കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന പ്രഖ്യാപിച്ചത്. പ്രാഥമിക ഓഹരിവില്‍പ്പന ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വില്‍ക്കും. റെയില്‍വേയുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുന്ന പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. കൂടുതല്‍ പിപിപി ട്രെയിനുകള്‍ വരും
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് ശേഷമുള്ള ആദ്യ ബജറ്റാണിത്.

You might also like

-