ചൈനയിൽ വീണ്ടും കോവിഡ് പടരുന്നു ബീജിങ്ങില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിരവധിപേരിൽ രോഗം സ്‌തികരിച്ചതായാണ് വിവരം സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ബീജിംഗ് | ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.
ലോകത്ത് കൊറോണ ബാധ ആദ്യം ആദ്യം റിപ്പോർട്ട് ചെത് ചൈനയിലായിരുന്നു , ചൈനയിലെ വുഹാനിൽ നിന്നും രോഗം ലോകത്തു മുഴുവനും പടർന്നു ഏറ്റവും കൂടുതൽ ആളുകൾകെ കോവിഡ് സ്ഥികരിച്ചതും രോഗബാധയെത്തുടർന്നു ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് അമേരിക്കയിലാണ്. അമേരിക്കയിൽ ഇതുവരെ 47,693,516 പേർക്ക് രോഗം സ്ഥികരിക്കുകയും780,775 മരിക്കുകയും ചെയ്തു .രണ്ടാം സ്ഥാനം ഇൻഡ്യാക്കാണ് 34,404,060 പേർക്ക് രോഗബാധ സ്ഥികരിക്കുകയും 462,384 പേർ രോഗം പിടിപെട്ടു മരിക്കുകയുംചെയ്തു .എന്നാൽ രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ ഇതുവരെ രോഗം സ്ഥികരിച്ചിട്ടുള്ളത് 98,099 പേർക്കാണ് 4,636 പേർ മരിച്ചു രോഗം പിടിപെട്ടവരുടെ കണക്കിൽ ചൈന ലോകത്ത് 113 സ്ഥാനത്താണ് .എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ചൈനയുടെ മിക്ക പ്രദേശങ്ങളിലും കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുണ്ട് .ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് 64 പേർക്ക് രോഗം സ്ഥികരിച്ചിട്ടുണ്ട് 1,280 നിലവിൽ പേരാണ് രോഗബാധയയെ തുടർന്ന് ചൈനയിൽ ചികിത്സയിൽ ഉള്ളത് . രോഗബാധ വീണ്ടും സ്ഥികരിച്ച സാഹചര്യത്തിൽ ചൈനയിൽ വ്യാപക പരിശോധനയാണ് ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത് ജനങ്ങൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിലെല്ലാം രോഗ പരിശോധനകൾക്കു സൗകര്യം ഒരുക്കിയിട്ടുണ്ട് .
വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിരവധിപേരിൽ രോഗം സ്‌തികരിച്ചതായാണ് വിവരം സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയയാൾ ഡോങ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ചതിനാല്‍ അധികൃതര്‍ മാള്‍ അടപ്പിച്ചു. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.മാളിനകത്ത് നിരവധി പേർ കോവിഡ് ടെസ്റ്റിന് വേണ്ടി വരി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ അടച്ച മാള്‍ ഇന്നും തുറന്നിട്ടില്ല.
കോവിഡ് വൻതോതിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഒക്ടോബറിൽ ചൈനയിൽ നാല് ദശലക്ഷം ജനസംഖ്യയുള്ള നഗരമായ ലാൻസൗവിൽ ലോക്ക് ഡൗൺ പ്രഖ്യപിച്ചിരുന്നു കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്നും അടിയന്തര സാഹചര്യമല്ലാതെ താമസസ്ഥലം വിട്ടുപോകരുതെന്ന് ചൈന രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്