‘ലോക്‌നാഥ് ബെഹ്‌റ സിപിഐഎമ്മിന്റെ ചട്ടുകം’; മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ കേസിന് പോകാന്‍ ഡി.ജി.പിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു.

0

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പ്രോസിക്യൂഷന്‍ അനുമതി സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. മോദി സര്‍ക്കാരിനെപോലെയാണ് പിണറായി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ കേസിന് പോകാന്‍ ഡി.ജി.പിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. മോദി സര്‍ക്കാര്‍ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയും തന്നെയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത് എന്നതിന്റെ തെളിവാണ് നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

You might also like

-