ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് : രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും

പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് സംബന്ധിച്ച് അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കഴിഞ്ഞ രണ്ടുദിവസമായി അധോലോക നേതാവ് പൂജാരിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

0

കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് സംബന്ധിച്ച് അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കഴിഞ്ഞ രണ്ടുദിവസമായി അധോലോക നേതാവ് പൂജാരിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. രവി പൂജാരി ലീന മരിയ പോൾ എന്ന ബ്യൂട്ടിപാർലർ ഉടമയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഇതിന് കൊട്ടേഷൻ നൽകിയവരെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ആണ് ഇപ്പോൾ ലഭിക്കുന്നത്.

കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയത്. ജിയ വഴിയാണ് പെരുമ്പാവൂർ സ്വദേശിയായ ഗുണ്ടാനേതാവ് ഗുലാമിലേക്ക് എത്തുന്നത്. ഗുലാം ആണ് രവി പൂജാരി യുമായുള്ള കൊട്ടേഷൻ ഉറപ്പിക്കുന്നത്. ഇതനുസരിച്ചാണ് ഭീഷണിപ്പെടുത്തുന്ന ടറോൾ രവി പൂജാരി ഏറ്റെടുക്കുന്നത്.

You might also like

-