മയക്കുമരുന്ന് കടത്ത് ബി.ഡി.എസ് വിദ്യാര്‍ഥിനി പിടിയില്‍; സുഹൃത്ത് വിദേശത്തേക്ക് കടന്നു.കേസ്സ് അട്ടിമറിച്ചതായി ആരോപണം
മൂന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ പത്തനംതിട്ട സ്വദേശിനി ശ്രുതിയെ കഴിഞ്ഞ ദിവസം കോതമംഗലം എക്‌സൈസ് സംഘം പിടികൂടിയത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു വിദ്യാര്‍ഥിനിയെ ലഹരി വസ്തുക്കളുമായി പിടികൂടിയത്
കൊച്ചി : കോതമഗംലത്ത് നിന്നും ലഹരിയുമായി ബി.ഡി.എസ് വിദ്യാര്‍ഥിനിയെ പിടികൂടി കോതമംഗലം നെല്ലിക്കുഴിയില്‍ നിന്നുമാണ് മൂന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ പത്തനംതിട്ട സ്വദേശിനി ശ്രുതിയെ കഴിഞ്ഞ ദിവസം കോതമംഗലം എക്‌സൈസ് സംഘം പിടികൂടിയത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു വിദ്യാര്‍ഥിനിയെ ലഹരി വസ്തുക്കളുമായി പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തൃശൂര്‍ സ്വദേശിയായ വിനുവാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്ന് മൊഴി നല്‍കിയത്.
ശ്രുതിക്ക് ദോഹയിലേക്ക് പോകുന്നതായി വിനു സന്ദേശം അയച്ചിരുന്നു. അതേസമയം കുറഞ്ഞ അളവിൽ മാത്രമാണ് ലഹരി
മരുന്ന് ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞു ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് അപ്പോൾ തന്നെ വിട്ടയച്ചതിൽ ദുരൂഹത യുണ്ടെന്നു ഉന്നത സ്വാധീനം മൂലം ഇവരെ ഒഴുവാക്കിതെന്ന് ആരോപണമുണ്ട് പിടിയിലായ യുവതിക്ക് അന്തർ സംസ്ഥാന മയക്കു മരുന്ന് മാഫിയയുമായി ഇവർക്ക് ബന്ധമുണടാനും ആരോപണമുണ്ട്