ബി ഡി ജെ എസ് ഇടത്തേക്ക് സൂചന ഉപതെരെഞ്ഞെടുപ്പുകൾക്ക് ശേഷം മുന്നണി പ്രവേശന ചര്ച്ചയുണ്ടായേക്കും

ബിഡിജെഎസുമായി മുന്നണിപ്രവേശം സംബന്ധിച്ച് ചര്‍ച്ച നടന്നെന്ന് സിപിഎം നേതാക്കളാരും ഇതുവരെ സ്‌തികരിച്ചട്ടില്ല എന്നാൽ . ബിജെപി ബന്ധം ഉപേക്ഷിച്ചു വന്നാല്‍ ബിഡിജെഎസിനെ പരിഗണിക്കാമെന്ന സൂചന സിപിഎം നല്‍കുന്നത് ഇതാദ്യമാണ്.

0

തിരുവനന്തപുരം∙ പാലായിലെ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ സഹകരണം അഞ്ചു നിയമസഭാ മണ്ഡലങ്ങളില്മ ബി ഡി ജെ എസ് ഇടതുപക്ഷത്തെ സഹായിക്കുമെന്നു ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശന സാധ്യത തള്ളാതെ സിപിഎം. എന്‍ഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.കഴിഞ്ഞ ദിവസ്സം തുഷാർ വെള്ളാപ്പള്ളി എക്കാലവും ഒരു മുന്നണിയിൽ തന്നെ ബി ഡി ജെ എസ് നിലകൊള്ളണമെന്നില്ല , രാഷ്ട്രിയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലഎന്ന് പറഞ്ഞിരുന്നു ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ മുന്നണി ബന്ധങ്ങളില്‍ മാറ്റംവരുമെന്നാണ് സിപിഎം പറയുന്നത്

ബിഡിജെഎസുമായി മുന്നണിപ്രവേശം സംബന്ധിച്ച് ചര്‍ച്ച നടന്നെന്ന് സിപിഎം നേതാക്കളാരും ഇതുവരെ സ്‌തികരിച്ചട്ടില്ല എന്നാൽ . ബിജെപി ബന്ധം ഉപേക്ഷിച്ചു വന്നാല്‍ ബിഡിജെഎസിനെ പരിഗണിക്കാമെന്ന സൂചന സിപിഎം നല്‍കുന്നത് ഇതാദ്യമാണ്.
ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസും യുഡിഎഫില്‍ നിന്ന് കേരളകോണ്‍ഗ്രസില്‍ ഒരു വിഭാഗവും പുറത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം കരുതുന്നത്. ഇതില്‍ ബിഡിജെഎസിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാവില്ല. മുന്നണിയിലെടുക്കണോ സഹകരിപ്പിക്കണോ എന്ന കാര്യത്തിലാകും ആലോചന. വിഷയം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു .
എന്‍ഡിഎ വിടുന്ന കാര്യത്തില്‍ ബിഡിജെഎസ് ഇതുവരെ മനസുതുറന്നിട്ടില്ല.അതിശയം രാഷ്രിയത്തിൽ എക്കാലവും ശത്രുക്കളോ മിത്രങ്ങളോ എല്ലാ എന്ന പ്രസ്താവന മുന്നണിമാറ്റത്തിന്റെ സൂചനതന്നെയാണ് ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളൊന്നും കിട്ടിയില്ലെന്ന പരാതി അവര്‍ക്കുണ്ട്. ബിജെപിയുമായുള്ള ബിഡിജെഎസിന്റെ ബന്ധം ഏറ്റവും വഷളായിരിക്കുന്ന ഈ സാഹചര്യം പ്രയോജനപ്പെടുത്താനാണ് സിപിഎം നീക്കം. തുഷാര്‍ വെള്ളാപ്പള്ളി ചെക്കുകേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിവേഗം നടത്തിയ ഇടപെടല്‍ ഈ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.ബി ഡി ജെ എസ് സി പി ഐ എം ബന്ധ എപ്പോൾ വളരെ നല്ലയിലും വെള്ളാപ്പള്ളി നടേശൻ സി പി ഐ എം മോഡി അടുത്തിടപെടുന്നതിനാലും ബി ഡി ജെ എസ് ന്റെ ഇടതു പ്രവേശനം ഉപതെരഞ്ഞെടുപ്പിന് ശേഷം യൂഡിനുണ്ടായേക്കുമെന്നാണ് സൂചന

You might also like

-