മരം മുറി കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് :കെ.മുരളീധരൻ

ബ്രണ്ണൻ കോളജ് കാലത്തെ കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കി യഥാർത്ഥ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാനാന്ന് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ.മുരളീധരൻ.

0

കോഴിക്കോട്: ബ്രണ്ണൻ കോളജ് കാലത്തെ കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കി യഥാർത്ഥ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാനാന്ന് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ.മുരളീധരൻ. മുഖ്യമന്ത്രിയുടെ വിമർശനത്തിന് അതേ നാണയത്തിൽ സുധാകരൻ നൽകിയത് മികച്ച മറുപടിയാണ്. അക്രമം കോൺഗ്രസ്സിന്റെ ശൈലിയല്ല. മോശം മറുപടിയുമായി ചൊറിയാൻ വന്നാൽ അതേ നാണയത്തിൽ തങ്ങൾ തിരിച്ചു മറുപടി നൽകും. അതുകൊണ്ട് ചുമ്മാ ഞങ്ങൾക്ക് നേരെ ചൊറിയാൻ നിൽക്കണ്ട. ഇതിൻ്റെ പേരിൽ കേരളത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റ് മുട്ടുവാൻ ഞങ്ങൾ വഴി ഒരുക്കില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.

മുരളീധരന്‍റെ വാക്കുകൾ:

രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണ പരാജയം മറച്ചു വെക്കുവാനും മരം മുറി കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വാചക കസർത്തിന് അതേ രീതിയിലുള്ള മറുപടി നൽകും. ഊരി പിടിച്ച വടിവാളിന് ഇടയിലൂടെ വന്ന മുഖ്യമന്ത്രി ഉയർത്തി പിടിച്ച മഴുവുമായി കാട് മുഴുവൻ വെട്ടി തെളിക്കുകയാണെന്നും കെ മുരളീധരൻ വിമർശിച്ചു. ഭരണ പരാജയം മറച്ചുവെക്കാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ ചർച്ച നീട്ടിക്കൊണ്ടു പോകേണ്ട കാര്യമില്ല. മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നെങ്കിൽ പിണറായി വിജയൻ എന്തുകൊണ്ട് പരാതി നൽകിയില്ല. അന്ന് അദ്ദേഹം എം. എൽ. എ ആയിരുന്നു. അന്ന് പരാതി നൽകാതെ ഇന്ന് വിളിച്ച് പറയുന്നതിൽ അർത്ഥമില്ല.

 

സംഭവിച്ച കാര്യങ്ങൾ പറയാൻ മുഖ്യമന്ത്രി എഴുതി കൊണ്ടു വന്നാണ് മറുപടി പറഞ്ഞത്. ഒരു സെക്കൻ്റ് ചോദ്യത്തിന് ഇരുപത് മിനിറ്റാണ് മറുപടി നൽകിയത്. ഇത് ആലോചിച്ച് ഉറപ്പിച്ച കാര്യമാണ്. ഇന്ന് മുഖ്യമന്ത്രി അയപ്പോൾ ഔദ്യോഗിക പത്ര സമ്മേളനം അനാവശ്യ വിവാദത്തിന് ഉപയോഗിക്കുകയാണ്. അത് ഇരിക്കുന്ന പദവിക്ക് ചേരുന്ന കാര്യമല്ല.

മരംമുറി കേസിൽ ഇ ഡി അന്വേഷണം ഒഴിവാക്കാൻ കൊടകര കേസിൽ കോംപ്രമൈസ് ചെയ്യാനാണ് സർക്കാർ നീക്കം. ഫ്രാൻസിസ് പണ്ട് കോൺഗ്രസുകാരനായത് കൊണ്ട് മക്കൾ കോൺഗ്രസ് ആവണമെന്നില്ല. അദ്ദേഹത്തിൻ്റെ മകൻ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സ്വയം രക്ഷയ്ക്ക് വെടിയുണ്ടയുമായി പിണറായിക്ക് നടക്കാമെങ്കിൽ ഫ്രാൻസിസ് കൈയ്യിൽ കത്തി കരുതിയതിൽ തെറ്റില്ല.

You might also like

-