ബാർകോഴ:മന്ത്രി എം ബി രാജേഷിന്‍റെ വീട്ടിലേക്ക് നോട്ടെണ്ണൽ മെഷീനുമായി യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

0

തിരുവനന്തപുരം: ബാർകോഴ ആരോപണത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മന്ത്രി എം ബി രാജേഷിന്‍റെ വീട്ടിലേക്ക് നോട്ടെണ്ണൽ മെഷീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എം ബി രാജേഷിന്‍റെ ഔദ്യോഗിക വസതിക്കു മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. നോട്ടെണ്ണൽ മെഷീൻ റോഡിൽ വച്ച ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരവസാനിപ്പിച്ചു മടങ്ങി.
ബാര്‍ കോഴ വിവാദത്തിൽ തന്നെ വലിച്ചിഴക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥർ യോഗം ചേരുന്നത് സാധാരണയാണ്. ഇതെല്ലാം മന്ത്രിമാർ അറിയണമെന്നില്ല. യോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഡയറക്ടർ വിശദീകരിച്ചിട്ടുണ്ട്. മദ്യ നയവുമായി ബന്ധപ്പെട്ട് മന്ത്രിമാർ യോഗം ചേർന്നിട്ടില്ല.

You might also like

-