ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു.കള്ള് ഷാപ്പുകൾക്ക് സ്റ്റാർ പദവി
കള്ളുഷാപ്പില്‍ ശുദ്ധമായ കള്ള് കൂടാതെ തനത് ഭക്ഷണം കൂടി ഉള്‍പ്പെടുത്തണം. കള്ളുഷോപ്പുകള്‍ക്ക് പൊതുവായ ഡിസൈന്‍ കൊണ്ടുവരും. കള്ള ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.'കേരളാ ടോഡി' എന്ന പേരില്‍ കള്ള് ബ്രാന്‍ഡ് ചെയ്യും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് അതിന്റെ ചുറ്റുപാടിനുള്ളിലെ തെങ്ങ് ചെത്തി കള്ള് വില്‍ക്കാമെന്നും നിര്‍ദേശിച്ചു.
തിരുവന്തപുരം | പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നല്‍കാനും തീരുമാനമായി.
കള്ളുഷാപ്പില്‍ ശുദ്ധമായ കള്ള് കൂടാതെ തനത് ഭക്ഷണം കൂടി ഉള്‍പ്പെടുത്തണം. കള്ളുഷോപ്പുകള്‍ക്ക് പൊതുവായ ഡിസൈന്‍ കൊണ്ടുവരും. കള്ള ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.’കേരളാ ടോഡി’ എന്ന പേരില്‍ കള്ള് ബ്രാന്‍ഡ് ചെയ്യും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് അതിന്റെ ചുറ്റുപാടിനുള്ളിലെ തെങ്ങ് ചെത്തി കള്ള് വില്‍ക്കാമെന്നും നിര്‍ദേശിച്ചു.
വിദേശ മദ്യം, ബിയര്‍ എന്നിവ പരമാവധി സംസ്ഥാനത്തിനകത്ത് ഉല്‍പ്പാദിപ്പിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. ഇതിനായി നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും തീരുമാനിച്ചു. പഴ വര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കും. വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന റെസ്റ്റോറന്റ് കള്‍ക്ക് സീസണില്‍ ബിയര്‍, വൈന്‍ എന്നിവ വില്‍ക്കാന്‍ ലൈസന്‍സ് നല്‍കുമെന്നും പുതിയ മദ്യനയത്തില്‍ പറയുന്നു. കേരളത്തില്‍ ആകെയുള്ള 559 വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ നിലവില്‍ 309 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചു. വ്യവസായ പാര്‍ക്കുകളില്‍ വിദേശ മദ്യം ലഭ്യമാക്കാന്‍ അനുമതിയായി.സംസ്ഥാനത്തെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ താല്‍ക്കാലിക ബാച്ചുകള്‍ കൂടി അനുവദിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചത്.
57 ബാച്ചുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് അനുവദിച്ചിരിക്കുന്നത്. 40 ബാച്ചുകള്‍ എയ്ഡഡ് മേഖലയിലാണ്. 5820 അധിക സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 കണ്ണൂര്‍ – 10 ,കാസര്‍കോട് 15 എന്നിങ്ങനെയാണ് ബാച്ചുകള്‍. സയന്‍സ് – 17, ഹ്യുമനിറ്റിസ് – 52 , കൊമേഴ്സ് – 28 ബാച്ചുകളാണ് അനുവദിച്ചത്. സീറ്റ് കിട്ടാത്തത് പുതിയ കാര്യമല്ല. 2016ന് മുന്‍പ് പ്രശ്‌നം സങ്കീര്‍ണമായിരുന്നു. ഇടത് സര്‍ക്കാരാണ് വിഷയത്തില്‍ ഇടപെട്ടത്. വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നത് ശരിയല്ല. പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ ശേഷവും രാഷ്ട്രീയമാക്കി മാറ്റുന്നത് ശരിയല്ല. മലപ്പുറത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 90 ശതമാനവും അനുവദിച്ചത് യു ഡി എഫ് ആണ്. 1990 ന് ശേഷം മുസ്ലിം ലീഗ് 15 വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഭരിച്ചു. അന്ന് ലീഗ് ചെറുവിരല്‍ അനക്കിയില്ല. കുട്ടികള്‍ കുറഞ്ഞ ബാച്ചുകള്‍ ആവശ്യമുള്ള സ്ഥലത്തേക്ക് മാറ്റും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും വി ശിവന്‍ കുട്ടി പറഞ്ഞു.