വൈറ്റ് ഹൗസ് നാഷണല്‍ ഡേ ഓഫ് പ്രെയറില്‍ സ്വാമി നാരായണ്‍ ശാസ്ത്രിയും
വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ മെയ് ഏഴിനു സംഘടിപ്പിച്ച നാഷണല്‍ പ്രെയര്‍ ഡേയില്‍ വിവിധ മതസ്ഥരെ ക്ഷണിച്ചതില്‍ ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ബിഎപിഎസ് സ്വാമി നാരായണ്‍ ശാസ്ത്രിയും പങ്കെടുത്തു.
വാഷിംഗ്ടണ്‍ ഡി.സി: വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ മെയ് ഏഴിനു സംഘടിപ്പിച്ച നാഷണല്‍ പ്രെയര്‍ ഡേയില്‍ വിവിധ മതസ്ഥരെ ക്ഷണിച്ചതില്‍ ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ബിഎപിഎസ് സ്വാമി നാരായണ്‍ ശാസ്ത്രിയും പങ്കെടുത്തു.
രാഷ്ട്രത്തിന്റെ നിലനില്‍പിനു വിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു 1952 മുതലാണ് എല്ലാവര്‍ഷവും നാഷണല്‍ ഡേ ഓഫ് പ്രെയറായി വേര്‍തിരിച്ചിരിക്കുന്നത്.
രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും രോഗസൗഖ്യവും ലഭിക്കുന്നതിനും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനും, രോഗികളെ സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് മുന്‍നിരയില്‍ പോരാടുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനും വേണ്ടിയായിരുന്നു ഈവര്‍ഷത്തെ നാഷണല്‍ ഡേ. ഓഫ് പ്രെയര്‍ പ്രത്യേകമായി സംഘടിപ്പിച്ചത്.
പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റും ചുരുക്കംചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പ്രധാന മതവിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം, ജൂഡിസം എന്നിങ്ങനെ പ്രതിനിധികള്‍ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കി.