ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
ശ്രീനഗർ :വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
1988 മുതൽ കാശ്മീരിൽ സജീവമായി നിൽക്കുന്ന സംഘടനയെ നിരോധിക്കാൻ തീരുമാനിച്ചതായി അറിയിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെയും സുരക്ഷ എജൻസിക്ക് നേരെയും ഉള്ള പല അക്രമണങ്ങളിലും ജെകെഎൽഎഫിന് പങ്കുള്ളതായും പറഞ്ഞു.കശ്മീർ പോലീസും കേന്ദ്ര സുരക്ഷ സേനയും അന്വേഷിക്കുന്ന പല കേസുകളിലും പ്രതിസ്ഥാനത്തുള ജെകെഎൽഎഫിന്‍റെ പേരിൽ 37 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു