പ്രളയബാധിതരുടെ മോറട്ടോറിയം കാലാവധി ഇന്നവസാനിക്കും; ആശങ്കയിൽ കർഷകർ

പ്രളയക്കെടുതിയിലുണ്ടായ കൃഷിനാശവും വിളകളുടെ വിലത്തകര്‍ച്ചയും മൂലം പ്രതിസന്ധിയിലുള്ള കര്‍ഷകര്‍ക്ക് വിളകളുടെ വിലത്തകർച്ച വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത് വായ്പ പുനഃക്രമീകരിക്കാനോ പലിശയടക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. ജപ്തിനടപടി നേരിടുന്ന കര്‍ഷകരുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളണം എന്നാണ് ആവശ്യം.

0

തിരുവനന്തപുരം :പ്രളയദുരിത ബാധിതരായ കര്‍ഷകർക്കായി സംസ്ഥാന സർക്കാർ പ്രഘ്യാപിച്ച മോറട്ടോറിയം കാലാവധി ഇന്നുതീരും. വായ്പ പുനക്രമീകരിക്കാത്തവരുടെ തിരിച്ചടവ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ ആയിരകണക്കിന് കര്ഷകര്ക്ക് ബാംക്കുകൾ ജപ്തി നോട്ടീസ് അയച്ചു കഴിഞ്ഞു
പ്രളയദുരിതത്തില്‍ നിന്ന് ഇനിയും കരകയറാത്ത കര്‍ഷകര്‍ ഇതോടെ ആശങ്കയിലായി. വായ്പ പുനഃക്രമീകരിച്ചവര്‍ ഇനി പലിശയടച്ചുതുടങ്ങണം. പത്തുശതമാനത്തില്‍ താഴെ കര്‍ഷകര്‍ മാത്രമാണ് വായ്പ പുനഃക്രമീകരിച്ചത്. മറ്റുള്ളവര്‍ക്ക് വായ്പ നിഷ്ക്രിയ ആസ്തിയാകുന്നതനുസരിച്ച് ജപ്തി നോട്ടീസ് നൽകി കഴിഞ്ഞു . മൂന്നുമാസമെങ്കിലും കഴിഞ്ഞേ നോട്ടീസ് അയച്ചുകഴിഞ്ഞു

പ്രളയക്കെടുതിയിലുണ്ടായ കൃഷിനാശവും വിളകളുടെ വിലത്തകര്‍ച്ചയും മൂലം പ്രതിസന്ധിയിലുള്ള കര്‍ഷകര്‍ക്ക് വിളകളുടെ വിലത്തകർച്ച
വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത് വായ്പ പുനഃക്രമീകരിക്കാനോ പലിശയടക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. ജപ്തിനടപടി നേരിടുന്ന കര്‍ഷകരുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളണം എന്നാണ് ആവശ്യം.എല്ലാ എങ്കിൽ കാർഷിക മേഘലയിൽ ആത്മഹത്യകൾ വർധിക്കുമെന്ന് ആശങ്കയും കർഷകർ പങ്കുവെക്കുന്നുണ്ട്

അതേസമയം മോറട്ടോറിയം കാലാവധി നീട്ടാന്‍ സര്‍ക്കാരിന് ആലോചനയില്ല. കര്‍ഷകരുടെ പലിശ ബാധ്യതയുടെ ഒരുപങ്ക് ഏറ്റെടുക്കാമെന്ന് ബാങ്കേഴ്സ് സമിതിയെ നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുള്ള നടപടിക്രമം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള സര്‍ക്കാരിന് നിലവില്‍ പലിശബാധ്യത ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് യാഥാര്‍ഥ്യം. ഇക്കൊല്ലത്തെ പ്രളയബാധിതരുടെ വായ്പ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും

You might also like

-