രാജ്യത്ത് പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം ; 827 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും

പോണ്‍ ചിത്രങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. സെപ്തംബര്‍ 27നാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി 827 സൈറ്റുകള്‍ അടച്ചുപൂട്ടാനാണ് ഐ.ടി മന്ത്രാലയത്തിന്‍റെ നിര്‍ദേശം.

0

ഡൽഹി :രാജ്യത്തു ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ,പോണ്‍ സൈറ്റുകള്‍ക്കെതിരായ നിയന്ത്രണം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാന്‍ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി 827 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് നടപടി.

പോണ്‍ ചിത്രങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. സെപ്തംബര്‍ 27നാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി 827 സൈറ്റുകള്‍ അടച്ചുപൂട്ടാനാണ് ഐ.ടി മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഈ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഐ.ടി മന്ത്രാലയം ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

 

You might also like

-