ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂവിൽ കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ്  . വില്പന കേരളത്തിൽ നിരോധിച്ചു

കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു

0

തിരുവനന്തപുരം : ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.ഒരു കാർബണിക സംയുക്തമാണ് ഫോർമാൾഡിഹൈഡ്. ഏറ്റവും ലളിത ഘടനയോടു കൂടിയ ഒരു അൾഡിഹൈഡ് ആണ് ഇത്. പല രാസ സംയുക്തങ്ങളുടേയും ഒരു നിർമ്മാണത്തിലെ ഒരു പ്രധാന അഭികാരകമായ ഈ സംയുക്തം റസീനുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.വ്യാവസായിക ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഫോർമാൾഡിഹൈഡ് മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കു

അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ പഠനത്തിൽ
ഫോർമാൽഡിഹൈഡ് മനുഷ്യരിലും മൃഗങ്ങളിലും വൻതോതിൽ ക്യാൻസറുണ്ടാക്കുമെന്നു കണ്ടെത്തിയിരുന്നു
തൊഴിൽ ഇടങ്ങളിലും മരുന്ന് നിർമ്മാണ ഫാക്റ്ററികളിലും ഫോർമാൽഡിഹൈഡുകളുടെ സാന്നിദ്ധ്യം മനുഷ്യരിൽ ചിലതരം കാൻസറുകക്ക് കരണമാണെന്നാണ് കണ്ടെത്തൽ .ചെറിയ അളവിൽ പോലുമുള്ള ഇതിന്റെ ഉപയോഗം മാരക രോഗാനങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ് സെൻസർ സൊസൈറ്റി മുന്നറിയിപ്പുനല്കിയിട്ടുണ്ട്

You might also like

-