വട്ടവടയിലെ ജല്ലിക്കെട്ടിന് നിരോധനം

ജില്ലാ കല്‌കടര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ അംഗം എം എന്‍ ജയചന്ദ്രന്റെ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ്‌ നടപടി.

0

ഇടുക്കി :വട്ടവടയില്‍ വ്യാഴാഴ്‌ച(ഫെബ്രുവരി 7) നടത്താനിരിക്കുന്ന ജല്ലിക്കെട്ടും കന്നുകാലികളെ ഉപയോഗിച്ചജന് വിവിധ മത്സരങ്ങളും നടത്താതിരിക്കാന്‍ ബന്ധപ്പെട്ട സംഘാടക സമിതിക്ക്‌ നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ പൊലീസ്‌ മേധാവി, ദേവികുളം സബ്‌ കലക്‌ടര്‍, ജില്ലാ മ്യഗ സംരംക്ഷണ ഓഫീസര്‍, വട്ടവട ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എന്നിവര്‍ക്ക്‌ ജില്ലാ കല്‌കടര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ അംഗം എം എന്‍ ജയചന്ദ്രന്റെ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ്‌ നടപടി.

You might also like

-