പാർട്ടികല്യാണം ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.

"വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കൊണ്ട് രണ്ടുപേർക്കും തമ്മിൽ മനസ്സിലാക്കാൻ സാധിക്കുന്നമെന്ന വിശ്വാസമുണ്ട്.

0

തിരുവനന്തപുരം | സി പി ഐ എം ൽ വീണ്ടും ഒരു പാർട്ടി കല്യാണം ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു.
“വീട്ടിലും പാർട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കൊണ്ട് രണ്ടുപേർക്കും തമ്മിൽ മനസ്സിലാക്കാൻ സാധിക്കുന്നമെന്ന വിശ്വാസമുണ്ട്.അത് അടിസ്ഥാനപരമായി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വസിക്കുന്നത്. എസ്.എഫ്.ഐ കാലം മുതൽ നല്ല സൗഹൃദമാണ് സച്ചിനുമായി. വിദ്യാഭ്യാസം പോലുള്ള വ്യക്തിപരമായ കാര്യങ്ങൾ ഉള്ളതിനാൽ നിലവിൽ ഉടനെ വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടില്ല ആര്യ പറഞ്ഞു .

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവഹാത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിൻ ദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ബാലുശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. നിലവിൽ എസ് എഫ് ഐ അഖിലേന്ത്യ ജോയിൻ സെക്രട്ടറിയാണ്.ഇരുപത്തി ഏഴാം വയസിലാണ് സച്ചിൻ ദേവ് നിയമസഭയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇടത് സ്ഥാനാർത്ഥി നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനായിരുന്നു.കോഴിക്കോട് നഗരത്തിനടുത്തുള്ള നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ. ഇടത് സ്ഥാനാർത്ഥി നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനായിരുന്നു. 2020ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുടവൻമുകൾ വാർഡിൽ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോർപ്പറേഷന്‍ മേയറായത്. 21-ാം വയസിലായിരുന്നു മേയറായി ആര്യ അധികാരമേറ്റത്.

You might also like

-