പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചതു ബജ്റംഗ്ദള്‍ പ്രവർത്തകൻ

യുവാവിന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ബി.ജെ.പി–ആര്‍.എസ്.എസ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെന്നാണ് രേഖപ്പെടുത്തിയിട്ടുണ്ട് . ബജ്റംഗ്ദള്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വിവിധ ആയുധങ്ങള്‍ കയ്യിലേന്തിയിരിക്കുന്ന ചിത്രങ്ങളം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

0

ഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ച പതിനേഴുകാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനിന്നു തെളിഞ്ഞു . യുവാവിന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ബി.ജെ.പി–ആര്‍.എസ്.എസ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെന്നാണ് രേഖപ്പെടുത്തിയിട്ടുണ്ട് . ബജ്റംഗ്ദള്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വിവിധ ആയുധങ്ങള്‍ കയ്യിലേന്തിയിരിക്കുന്ന ചിത്രങ്ങളം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ വിവാദമായതോടെ ഇയാള് ഫേസ് ബുക്ക് അകൗണ്ട് ഡീലിറ് ചെയ്തട്ടുണ്ട്

അതേസമയം യുവാവിനെ ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്‌കിഴിലുള്ള ഡൽഹി പോലീസ് പറയുന്നത്
അതേസമയം ‘ വിദ്യാർത്ഥികൾക്ക് നേരെ വെടി ഉതിർത്താൻ യുവാവിന് ആരാണ് തോക്ക് നല്‍കിയതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കുമ്പോള്‍ ബി.ജെ.പി തോക്കാണ് നല്‍കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയെ പരിഹസിച്ചു . അതേസമയം വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പൊതുസമൂഗവും ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് മറച്ചു നടത്തി പ്രകടനമായി എത്തി പ്രതിക്ഷേധിച്ചവരെപോലീസ്അറസ്റ്റ് ചെയ്തുനീക്കി ഡൽഹി ജമീലിയ കോളേജ്ജിനുമുന്നിൽ എപ്പോഴു പ്രതിക്ഷേധ സാരം തുടരുകയാണ്

You might also like

-