ബജറ്റ്: പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാം

120 കോടിയിലധികം ഇന്ത്യക്കാരുടെ കയ്യിൽ ആധാർ ഉണ്ട്. അതുകൊണ്ട് തന്നെ നികുതിദായകരുടെ സൗകര്യാർത്ഥം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി മുതൽ ആധാർ ഉപയോഗിക്കാം

0

ഡൽഹി :ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.120 കോടിയിലധികം ഇന്ത്യക്കാരുടെ കയ്യിൽ ആധാർ ഉണ്ട്. അതുകൊണ്ട് തന്നെ നികുതിദായകരുടെ സൗകര്യാർത്ഥം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി മുതൽ ആധാർ ഉപയോഗിക്കാം. പാൻ കാർഡ് ഉപയോഗിക്കേണ്ടിയിരുന്ന എവിടെയും ഇനി ആധാർ ഉപയോഗിക്കാം.

അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ലെന്ന് ധനമന്ത്രി അറിയിച്ചു. വർഷം ഒരു കോടിവരെയുള്ള പിൻവലിക്കലിന് രണ്ട് ശതമാനം നികുതി. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് 7% നികുതിയും ഏർപ്പെടുത്തി.2 കോടിക്കും 5 കോടിക്കും ഇടയിൽ വരുമാനമുള്ളവരുടെ നികുതി 3% വർധിക്കും. 5 കോടിയോ അതിൽ കൂടുതലോ വരുമാനമുള്ളവരുടെ നികുതി 7% വർധിക്കും.

You might also like

-