ഗോരക്ഷാ കലാപത്തിനിടെ സുബോധ് കുമാര്‍ സിങ്ങ് മരിച്ചത് തലയ്ക്ക് വെടിയേറ്റ്;ദാദ്രി ആള്‍കൂട്ട കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാര്‍
ദാദ്രിയില്‍ 2015 ലുണ്ടായ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സുബോദ് സിങ്ങിനെ കൊലപ്പെടുത്താന്‍ കലാപം ആസൂത്രണം ചെയ്തതാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ലക്‌നൗ :ദാദ്രി ആള്‍കൂട്ട കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ് രംഗ്ദള്‍.സംഭവവുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹറിലെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മകന്‍ ആവശ്യപ്പെട്ടു
കഴിഞ്ഞദിവസമായിരുന്നു യുപിയിലെ ബുലന്ദ്ഷഹറില്‍ കലാപം നടന്നത്.ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് 25ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ നടത്തിയ വഴിതടയല്‍ പ്രതിഷേധമാണ് കലാപത്തിന് തിരികൊളുത്തിയത്.സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിനിടെ വെടിയേറ്റാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.
സുബോധിന്റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചുഅദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്.സുബോധ് കുമാറിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ദാദ്രിയില്‍ 2015 ലുണ്ടായ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സുബോദ് സിങ്ങിനെ കൊലപ്പെടുത്താന്‍ കലാപം ആസൂത്രണം ചെയ്തതാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
യോഗേഷ് രാജിന് പുറമെ അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ ബിജെപി യൂത്ത് വിങ് അംഗമായ ശിഖര്‍ അഗര്‍വാള്‍, വിഎച്ച്പി നേതാവ് ഉപേന്ദ്ര യാദവ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കലാപം നടത്തിയതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെക്ഷന്‍ 302,307 വകുപ്പുകളാണ് യോഗേഷ് രാജിനെതിരെ ചുമത്തിയിരിക്കുന്നത്.
കലാപത്തിനും കൊലപാതകത്തിനും നേരിട്ട് നേതൃത്വം നല്‍കിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കലാപത്തിന് പിന്നില്‍ ബജ്റംഗദള്‍, ബിജെപി, വിഎച്ച്പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകും. തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ഇരുപതോളം പശുക്കളുടെ ശരീരാവശിഷ്ടങ്ങളാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
അറസ്റ്റിലായിരിക്കുന്ന യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്നു പറഞ്ഞ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെയാണ് ആറ് പേര്‍ പശുവിനെ അറക്കുന്നത് കണ്ടതെന്നും തങ്ങള്‍ ഓടിച്ചെന്നപ്പോഴേക്കും അവര്‍ രക്ഷപ്പെട്ടു കളഞ്ഞെന്നുമായിരുന്നു ഇയാള്‍ പരാതിയില്‍ പറഞ്ഞത്