ബൈസൺമാലി മുൻ ഗ്രാമപഞ്ചായത്തും പ്രസിഡണ്ട് ആനക്കൊമ്പുമായി പിടിയിൽ
വയനാട് സൗത്ത് ഡിവിഷനിൽ പെട്ട മേപ്പടിയിൽ തൊള്ളായിരംകാണ്ടി ഭാഗത്തു എമറാൾഡ് ഗ്രൂപ്പിന്റെ നാനൂറേക്കറോളം വരുന്ന ഭൂമി പാട്ടത്തിനിന്നെടുത്തു കൃഷി ചെയ്തിരുന്ന ബീരഭാഷ കാട്ടിൽ ചരിഞ്ഞ ആനയുടെ കൊമ്പുകൾ ഇളക്കി കൃഷിയിടത്തിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു.
മേപ്പാടി : ബൈസൺമാലി മുൻ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ( കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ട് ) ബീർഭാഷയെ ആനക്കൊമ്പുമായി വനപാലകർ പിടികൂടി ,വയനാട് സൗത്ത് ഡിവിഷൻ മേപ്പാടി മുണ്ടക്കായ് യിൽ നിന്നാണ് ഇയാളെ വനപാലകർ പിടികൂടുന്നത് സൗത്തഡിവിഷനിൽ പെട്ട ഉൾകാട്ടിലെ വനത്തിൽ മാസങ്ങൾക്ക് മുൻപ് ചരിഞ്ഞ കൊമ്പൻ ആന ചരിഞ്ഞിരുന്നു വനം വകുപ്പ് നടത്തിയ പരിശോധനയിൽ ചരിഞ്ഞ ആനയുടെ കൊമ്പ് നഷ്ടപ്പെട്ടതായി കണ്ടെത്തി നഷ്ടപെട്ട ആനക്കൊമ്പ് കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് ബീര്ഭാഷ പിടിയിലാവുന്നത് വയനാട് സൗത്ത് ഡിവിഷനിൽ പെട്ട മേപ്പടിയിൽ തൊള്ളായിരംകാണ്ടി ഭാഗത്തു എമറാൾഡ് ഗ്രൂപ്പിന്റെ നാനൂറേക്കറോളം വരുന്ന ഭൂമി പാട്ടത്തിനിന്നെടുത്തു കൃഷി ചെയ്തിരുന്ന ബീരഭാഷ കാട്ടിൽ ചരിഞ്ഞ ആനയുടെ കൊമ്പുകൾ ഇളക്കി കൃഷിയിടത്തിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. വിൽപനക്കായി സുഷിച്ചിരുന്ന ആനക്കൊമ്പുകൾ വനപാലകർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു ഇയാളുടെ കൃഷിയിടത്തിൽ മറച്ചുവവട്ടിലായി ഒളിപ്പിച്ച നിലയിലായിരുന്നു ആനക്കൊമ്പുകൾ ,ഭീരഭാഷയുടെ നേതൃത്തത്തിലുള്ള സംഘ ആനക്കൊമ്പുകൾ വനത്തിൽ നിന്നും കൊണ്ടുവന്നു വിൽപനക്കായി സുഷിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇയാളുടെ കൃഷിയിടത്തിൽ വനപാലകർ പരിശോധന നടത്തിയത് .
വയനാട് സൗത്ത് ഡിവിഷൻ ഡി ഫ് ഒ ഒ രഞ്ജിത്തിന്റെ നേതൃത്തത്തിൽ ഉള്ള വനപാലക സംഘമാണ് ആനക്കൊമ്പുകളും പ്രതിയെയും പിടികൂടിയത് . കേസുമായി ബന്ധപ്പെട്ട രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്ന് വയനാട് സൗത്ത് ഡി ഫ് ഒ രഞ്ജിത്ത് പറഞ്ഞു കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇനി തെളിവെടുക്കും