കാട്ടുപോത്തിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു

വേട്ട സംഘത്തിലെ പ്രാധാനികൾ ഉൾപ്പെടെയുള്ളവരെ പിടികൂടാനുണ്ട്

0

താമരശ്ശേരി :കോടഞ്ചേരിയിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്നു മാംസം സൂക്ഷിച്ച സംഘത്തിലെ അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കോടഞ്ചേരി നൂറാംതോട് സ്വദേശികളാണ് പിടിയിലായത്. വീടുകളിൽ സൂക്ഷിച്ച 15 കിലോയോളം കാറ്റുപോത്തോഇറച്ചി ഇറച്ചി സൂക്ഷിച്ച ഫ്രിഡ്ജുകളും വാഹനങ്ങളും പിടിച്ചെടുത്തു. വേട്ട സംഘത്തിലെ പ്രാധാനികൾ ഉൾപ്പെടെയുള്ളവരെ പിടികൂടാനുണ്ട്.

വനമേഖലകളിൽ വന്യ ജീവിയെ വേട്ടയാടി മാംസമാക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തെ തുടർന്നാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരം വനപാലകർ നൂറാംതോട് ഭാഗത്ത് പരിശോധന നടത്തിയത്. സംഭവത്തിൽ അഞ്ചു പേർ പിടിയിലായി. കോടഞ്ചേരി നൂറാംതോട് സ്വദേശികളായ കിഴക്കയിൽ കെ എം മാത്യു, മകൻ ജോസഫ്, വട്ടത്തറ വി എസ് അജി, തെക്കേ അങ്ങാടിയത്ത് ജോർജ്ജ് ജോസഫ്, പുത്തൂർതൊടികയിൽ പി വി രതീഷ് എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തു.

15 കിലോയോളം കാട്ടി ഇറച്ചിയും ഇത് സൂക്ഷിച്ച ഫ്രിഡ്ജുകളും വനപാലകർ പിടിച്ചെടുത്തു. മാംസം കടത്താൻ ശ്രമിച്ച ബൈക്കും ,ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. വേട്ടസംഘത്തിലെ പ്രധാനികൾ ഉൾപ്പെടെ അഞ്ചുപേരെ പിടികിട്ടാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞതായും വനപാലകർ പറഞ്ഞു. പിടിയിലായവരിൽ മാത്യു മാത്രമാണ് നായാട്ടിൽ പങ്കാളിയായത്. മറ്റുള്ളവർ ഇറച്ചി വാങ്ങിക്കുകയായിരുന്നു. മാത്യു പതിവായി പടക്കം വെച്ച് പന്നിയെ പിടികൂടി വിൽപ്പന നടത്തുന്നയാളാണെന്ന് വനപാലകർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

You might also like

-