ചിദംബരത്തിന് ജാമ്യം ഇന്ന് പാര്ലമെന്റ് എത്തും

ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ ശരിയല്ലെന്ന് ജസ്റ്റിസ് ആർ.ബാനുമതി അധ്യക്ഷയായ ബഞ്ച് നിരീക്ഷിച്ചു. ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളിൽ 100 ദിവസത്തിലധികം തടവിൽ കഴിഞ്ഞ ശേഷമാണ് മുൻധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

0

ഡൽഹി :ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ജാമ്യം ലഭിച്ച മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ജയില്‍ മോചിതനായി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിദംബരത്തെ സ്വീകരിക്കാനായി ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.ചിദംബരത്തെ സ്വീകരിക്കാന്‍ തിഹാര്‍ ജിയിലിനു പുറത്ത് കോണ്‍ഗ്രസ് നേതാക്കളും മകന്‍ കാര്‍ത്തി ചിദംബരവും എത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ് ചിദംബരം ആദ്യം പോയത്. രാജ്യസഭാംഗമായ ചിദംബരം  പാര്‍ലമെന്റില്‍ ഹാജരാകുമെന്നും കാര്‍ത്തി അറിയിച്ചു.

ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ ശരിയല്ലെന്ന് ജസ്റ്റിസ് ആർ.ബാനുമതി അധ്യക്ഷയായ ബഞ്ച് നിരീക്ഷിച്ചു.
ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളിൽ 100 ദിവസത്തിലധികം തടവിൽ കഴിഞ്ഞ ശേഷമാണ് മുൻധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അതും കർശന വ്യവസ്ഥകളോടെ. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എഴുതിത്തയ്യാറാക്കിയ വിധിയിലെ വ്യവസ്ഥകളിങ്ങനെ-
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുത്. രണ്ട് ലക്ഷം രൂപയും രണ്ട് ആൾജാമ്യവും. സാക്ഷികളോട് ഇടപഴകരുത്. വിദേശത്തേക്ക് പോകാൻ മുൻകൂർ അനുമതി വാങ്ങണം. അന്വേഷണവുമായി പൂർണമായും സഹകരിക്കണം എന്നിവയാണ് വ്യവസ്ഥകൾ.

ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. കേസിന്‍റെ മെറിറ്റിലേക്ക് കടന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി നടത്തിയ പരാമ‍ര്‍ശങ്ങള്‍ ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ചിദംബരത്തിന് അവസരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ആര്‍.ബാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വിധി. നേരത്തെ ഇതേ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു

You might also like

-