അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം പേടിച്ചു കരഞ്ഞ് ഒരു ഭീരുവിനെപ്പോലെ.

"ബാഗ്ദാദി നായയെപ്പോലെ മരിച്ചു, ഭീരുവിനെപ്പോലെ മരിച്ചു" ട്രംപ് കൂട്ടിച്ചേർത്തു

0

വാഷിങ്ടൺ :  എഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം പേടിച്ചു കരഞ്ഞ് ഒരു ഭീരുവിനെപ്പോലെ. ‘ലോകത്തെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയായ ഐഎസിന്റെ സ്ഥാപക തലവനു വേണ്ടി യുഎസ് വര്‍ഷങ്ങളായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുകയെന്നതായിരുന്നു ഭരണകൂടത്തിന്റെ പരമമായ ലക്ഷ്യം. ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാള്‍ പേടിച്ചു വിറച്ച് ഓടുകയായിരുന്നു’ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.കൊല്ലപ്പെട്ടവരില്‍ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു.

“ബാഗ്ദാദി നായയെപ്പോലെ മരിച്ചു, ഭീരുവിനെപ്പോലെ മരിച്ചു” ട്രംപ് കൂട്ടിച്ചേർത്തു

  

അമേരിക്കൻ സൈന്യം  ആക്രമണം നടത്തുന്ന സമയത്തു    ഇവരുടെ ദേഹത്തു സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുന്‍പ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് അവസാനമിറങ്ങിയതും ബഗ്ദാദിയായിരുന്നു. കൊല്ലപ്പെട്ട ശേഷം അവിടെവച്ചു തന്നെയായിരുന്നു ഡിഎന്‍എ പരിശോധന. 15 മിനിറ്റിനകം ഫലം ലഭിച്ചെന്നും ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ചയോളം പദ്ധതിയിട്ടതിനു ശേഷമായിരുന്നു ലോകം കണ്ട ഏറ്റവും ഭീകരന്മാരിലൊരാളായ ബഗ്ദാദിയെ യുഎസ്  സൈന്യം  വകവരുത്തിയത്‌ സിറിയതുര്‍ക്കി അതിര്‍ത്തി ഇദ്ലിബില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം.

സിറിയക്കു വിട്ടുകൊടുക്കാതെ ഐഎസ് കയ്യടക്കി വച്ചിരുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്ലിബ്. ഇവിടത്തെ കെട്ടിടങ്ങളിലൊന്നില്‍ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെല്‍റ്റ ഫോഴ്‌സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു.

You might also like

-