ഗ്രാമീണ യുവാക്കള്‍ക്കായി ‘സാഗര്‍ മിത്രാസ്,’ഗ്രാമീണ സ്ത്രീകള്‍ക്കായി ‘ധനലക്ഷമി ‘; നിര്‍ണ്ണായക തീരുമാനവുമായി ധനമന്ത്രി 2.83 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലക്ക്
-മുംബൈ എക്‌സ്പ്രസ് ഹൈവേ 2023-ൽ പൂർത്തിയാകും, ചെന്നൈ-ബെംഗളുരു എക്‌സ്പ്രസ് ഹൈവേ നിർമിക്കും 2024-ഓടെ 100 വിമാനത്താവളങ്ങൾ കൂടി സ്ഥാപിക്കും
ന്യൂഡല്‍ഹി: മൂന്ന് തൂണുകളില്‍ നിലനില്‍ക്കുന്ന ബജറ്റാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍. സാമ്പത്തിക മുന്നേറ്റം, കരുതല്‍, ഉന്നമനത്തിനുള്ള അഭിലാഷ ലക്ഷ്യം എന്നിവയാണ് മൂന്ന് തൂണുകളെന്ന് ബജറ്റവതരിപ്പിക്കവെ ധനമന്ത്രി വ്യക്തമാക്കി.
ഗ്രാമീണ സ്ത്രീകള്‍ക്കായുള്ള ധനലക്ഷ്മി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 2020-21 വര്‍ഷത്തേക്ക് സ്വച്ഛ് ഭാരത് മിഷനായി 12,300 കോടി രൂപ അനുവദിച്ചു. ഗ്രാമീണ യുവാക്കള്‍ക്കായി സാഗര്‍ മിത്രാസ്’ എന്ന പദ്ധതി രൂപീകരിക്കും.
സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. ‘ജി.എസ്.ടി രാജ്യ ചരിത്രത്തിലെ വഴിത്തിരിവായി. വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 16 കോടി പുതിയ നികുതിദായകരെ സൃഷ്ടിച്ചു. ജി.എസ്.ടി രാജ്യത്തെ കുടുംബങ്ങൾക്ക് 4000 രൂപയുടെ അധിക നേട്ടമുണ്ടാക്കി.കാർഷിക മേഖലക്ക് 16 ഇന പദ്ധതി. തരിശ് ഭൂമിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനും അതുവഴി വരുമാനമുണ്ടാക്കാനും കർഷകരെ സഹായിക്കും. രാസവളത്തിന്റെ ഉപയോഗം കുറച്ച് വിള വർധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും.നബാര്‍ഡിന്റെയും മുദ്രയും സഹായത്തോടെ കാര്‍ഷിക മേഖലയില്‍ ഇടപെടാന്‍ വനിതകള്‍ക്ക് അവസരമൊരുക്കും. കാര്‍ഷിക വിളകളുടെ നീക്കത്തിനായി കിസാന്‍ റെയില്‍ സ്ഥാപിക്കും. ശീതീകരിച്ച തീവണ്ടികള്‍ ഇതിനായി കൊണ്ടുവരും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി ദേശീയ, അന്തര്‍ദേശീയ റൂട്ടുകളില്‍ കൃഷി ഉഡാന്‍ വിമാനം മത്സ്യ കൃഷി രംഗത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. 500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കും. മത്സ്യകൃഷി ഉല്‍പ്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തും
2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും. 69000 കോടി ആരോഗ്യമേഖലക്ക്. 120 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി.പുതിയ വിദ്യാഭ്യാസ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി വിദേശ നിക്ഷേപം സ്വീകരിക്കും. പഠനം കഴിഞ്ഞിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് അവസരം നല്‍കും വിദ്യാഭ്യാസ മേഖളക്ക് 99300 കോടി, നൈപുണ്യ വികസനത്തിന് 30000 കോടി പൊലീസ്, ഫോറന്‍സിക് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും
അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ; വ്യവസായ മേഖലക്ക് 27300 കോടി മൊബൈൽ ഫോണുകളുടെയും സമാന ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉൽപ്പാദനം ആഭ്യന്തര മേഖലയിൽ വർധിപ്പിക്കും. ഇതിനായി നിക്ഷേപങ്ങൾ സ്വീകരിക്കും. ഇതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കും ,ഊർജമേഖലയ്ക്ക് 22,000 കോടി .മുൻകൂർ പണമടച്ച് വൈദ്യുതി. പണം ഉള്ളതനുസരിച്ച് റീചാർജ് ചെയ്യാം
ആരിൽ നിന്ന് വൈദ്യുതി വാങ്ങാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം
550 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വർധിപ്പിക്കും. റെയിൽവേ പാളങ്ങളിലും റെയിൽവേ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സൗരോർജ പദ്ധതി നടപ്പിലാക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ തേജസ് മാതൃകയിൽ കൂടുതൽ തീവണ്ടികൾ ഡൽഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ 2023-ൽ പൂർത്തിയാകും, ചെന്നൈ-ബെംഗളുരു എക്‌സ്പ്രസ് ഹൈവേ നിർമിക്കും 2024-ഓടെ 100 വിമാനത്താവളങ്ങൾ കൂടി സ്ഥാപിക്കും