രമ്യാ ഹരിദാസിനെതിരെ പൊതുവേദിയില്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ച ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1),(4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ പൊതുവേദിയില്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ച ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ഡി.ജി.പിക്ക് പരാതി നല്‍കി.
ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു എന്ന് രമേശ് ചെന്നിത്തല പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1),(4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചും വിജയരാഘവനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം വിജയരാഘവനെതിരെ രമ്യാ ഹരിദാസും ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്കിയിട്ടുണ്ട്. കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പ്രസംഗങ്ങളിലാണ് രമ്യയെ അധിക്ഷേപിച്ചത്.
‘തെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസുകാരല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ഥി മുരളി പാണക്കാട്ട്, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്ന് പോയി’ ഇതായിരുന്നു കോഴിക്കോട്ടെ പ്രസംഗം.