ഒന്നര വയസുകാരന്റെ കൊലപാതകം ‘അമ്മ അറസ്റ്റിൽ
ഒന്നര വയസ്സുള്ള ഏക മകൻ സുസ്തിയെയാണ് കിണറ്റിൽ എറിഞ്ഞ് കൊന്നത്
കാസർകോട് :ബദിയടുക്കയിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്തു. പെർള കാട്ടുകുക്ക പെർതാജെ സ്വദേശി ശാരദയാണ് അറസ്റ്റിലായത്.ഒന്നര വയസ്സുള്ള ഏക മകൻ സുസ്തിയെയാണ് കിണറ്റിൽ എറിഞ്ഞ് കൊന്നത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ നാലിനാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്.
കുട്ടി തനിയെ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംശയം അമ്മയിലേക്ക് നീണ്ടതും, അറസ്റ്റ് നടന്നതും.പെർഡാജെയിലെ പൊതു കിണറ്റിൽ കഴിഞ്ഞ മാസം നാലിനാണ് ഒന്നര വയസുകാരനായ സ്വാതിക്കിന്റ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കുഞ്ഞുമായി അമ്മ ശാരദ കിണറ്റിനടുത്തേക്ക് പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ സംശയമുന്നിയിച്ചു.
ഇതേ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നതിന്റ സൂചനകൾ ലഭിച്ചത്. തുടർന്ന് ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുപത്തഞ്ചുകാരിയായ ശാരദ അറസ്റ്റിലായത്. നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികത്സയിലായിരുന്നു ശാരദ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം നവജാത ശിശുവിനെ ഇയർഫോണിൻ്റെ വയർ കഴുത്തിൽ മുറുക്കി കൊന്ന സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം ഊർജിതമാക്കി. ചെടേക്കാലിലെ ഷാഫിനയുടെ നവജാത ശിശുവിൻ്റെ മൃതദേഹമാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ടെത്തിയത്.കഴിഞ്ഞ മാസം 16നായിരുന്നു സംഭവം.കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെയുള്ളവരെ കേന്ദ്രീകരിചാണ് അന്വേഷണം